
അടൂർ : കെ.എസ്.ആർ.ടി.സി ബസിടിച്ച് പൊലീസ് ജീപ്പ് തകർന്നു, അപകടത്തിൽ എ. എസ്.ഐയുടെ കൈയൊടിഞ്ഞു. ഇന്ന് വൈകിട്ട് 7 മണിക്ക് ശേഷം അടൂർ നയനം നാദം തീയേറ്ററിന് സമീപമായിരുന്നു അപകടം .
പത്തനംതിട്ട -തിരുവനന്തപുരം റൂട്ടിൽ തട്ട റോഡ് വഴി വന്ന കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്മുതിൽപ്പെട്ടത്. അമിത വേഗത്തിൽ വന്ന ബസ് അടൂർ - തട്ട റോഡ് തിരിയുന്നിടത്തെ സിഗ്നലിലുള്ള ഡിവൈഡർ ഇടിച്ചിളക്കി, അവിടെ നിന്ന് ഗാന്ധി സ്മൃതി മൈതാനത്തിനു സമീപത്തുകൂടി പോയി നയനം തീയേറ്ററിന് സമീപം വച്ച് മുന്നിൽ പോകുകയായിരുന്ന കെ എസ് ആർ ടി സി ഓർഡിനറി ബസിൽ ഇടിച്ചു. നിയന്ത്രണംവിട്ട ഓർഡിനറി ബസ് മുന്നിൽ പോകുകയായിരുന്ന കോയിപ്രം പൊലീസ് സ്റ്റേഷനിലെ ജീപ്പിൽ ഇടിച്ചു. ജീപ്പ് പൂർണമായി തകർന്നു. എസ് ഐ ഷിബു രാജിന്റെ കൈയൊടിഞ്ഞു . ജീപ്പിലുണ്ടായിരുന്ന മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല .ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |