
ബംഗളൂരു: ധാരാളം ആളുകൾ ജോലിചെയ്യുന്ന നഗരങ്ങളിൽ താമസിക്കാനായി ഒരു വാടകവീട് കണ്ടെത്തുകയെന്നത് പലരും നേരിടുന്ന പ്രശ്‌നമാണ്. ഒട്ടേറെ ഡിമാൻഡുകളാണ് വീട്ടുടമകൾ മുന്നോട്ട് വയ്‌ക്കുന്നത്. അത്തരത്തിൽ ബംഗളൂരിൽ വാടകവീട് നൽകുന്നതിനായി ഒരു വീട്ടുടമസ്ഥൻ മുന്നോട്ട് വച്ച ഡിമാൻഡുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
രണ്ട് മുറികളുള്ള പൂർണമായും ഫർണിഷ് ചെയ്‌ത ഒരു വീടിന് വീട്ടുടമസ്ഥൻ ആവശ്യപ്പെട്ട വാടകത്തുക പ്രതിമാസം 60000 രൂപയാണ്. കൂടാതെ അറ്റകുറ്റപ്പണികൾക്കായിവ 5000 രൂപ അധികം നൽകണം. എന്നാൽ ഇതൊന്നുമല്ല ആളുകളെ അമ്പരിപ്പിച്ചത്. ഈ വീട് വാടകയ്‌ക്ക് നൽകുന്നതിനായി ഉടമസ്ഥൻ ആവശ്യപ്പെട്ട വാടകത്തുക പത്ത് ലക്ഷം രൂപയാണ്. കൂടാതെ മൂന്ന് വർഷത്തെ ലീസിനാകും വീട് നൽകുന്നതെന്ന മറ്റൊരു നിബന്ധനയുമുണ്ട്.
വീട്ടുടമസ്ഥനുമായി വാട്സ് ആപ്പിൽ നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീൻ ഷോട്ടുകൾ ഉൾപ്പടെ വാടകവീട് അന്വേഷിച്ച വ്യക്തി പങ്കുവച്ചിട്ടുണ്ട്. വാടകത്തുകയിൽ പ്രശ്‌നമില്ലായിരുന്നെങ്കിലും ഡെപ്പോസിറ്റ് തുകയും ലീസിന് നൽകുന്ന കാലാവധിയും കൂടുതലാണെന്ന് ആവശ്യക്കാരൻ വ്യക്തമാക്കി. ഇതോടെ ബംഗളൂരിൽ വീട് വാടകയ്‌ക്കെടുക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചു.
ബംഗളൂരിൽ മാത്രമല്ല, കേരളത്തിലെ പല നഗരങ്ങളിലും ഇതേ പ്രശ്‌നം നേരിടുന്നുണ്ട്. ഹോസ്‌റ്റലുകളിൽ പോലുംഒരാൾക്ക് 10000 രൂപയ്‌ക്ക് മുകളിൽ വാങ്ങുന്ന ഇടങ്ങളുണ്ട്. ഹോസ്‌റ്റൽ ഫീസ് അധികമാകുന്ന സാഹചര്യത്തിൽ ജോലിക്കായും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും എത്തുന്നവർ ഒന്നിച്ചൊരു വാടക വീടെടുത്ത് താമസിക്കുന്നതും പതിവാണ്. ഇത്തരം സാഹചര്യങ്ങളിൽ വീട്ടുടമസ്ഥർ ആവശ്യപ്പെടുന്ന ഉയർന്ന ഡെപ്പോസിറ്റ് തുകയാണ് വെല്ലുവിളിയാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |