
ജനനായകൻ കോടതിയിൽ തന്നെ
റിലീസ് തീയതി 21നു ശേഷം
കാത്തിരിപ്പ് തുടരുകയാണ്. ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നൽകിയ വിധി സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി. പൊങ്കൽ അവധിക്കുശേഷം 21 ന് കോടതി വീണ്ടും പരിഗണിക്കും. അതിനാൽ പൊങ്കൽ റിലീസായി ജനനായകൻ എത്തില്ലെന്ന് ഉറപ്പായി. സെൻസർ കുരുക്കിൽപ്പെട്ടതിനാലാണ് ജനനായകന്റെ റിലീസ് വൈകുന്നത്.
ഇന്നലെ ലോകമെമ്പാടും റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റം ആരാധകരെ നിരാശരാക്കി. വിജയ് യുടെ ജനനായകനും ശിവകാർത്തികേയന്റെ പരാശക്തിയും നേർക്കുനേർ ഏറ്റുമുട്ടും എന്ന് അവസാന നിമിഷം വരെ കരുതി. എന്നാൽ സെൻസർ ബോഡിന്റെ കടുത്ത നിലപാട് ഇരു ചിത്രങ്ങൾക്കും ഒരേ പോലെ ഉണ്ടായി. അവസാനം കുരുക്ക് അഴിച്ച് പരാശക്തി ഇന്ന് തിയേറ്രറിൽ എത്തും. എന്നാൽ ജനനായകൻ എത്തിയ ശേഷമേ പൊങ്കൽ ആരംഭിക്കൂ എന്ന് ഇപ്പോഴും ആരാധകർ. പരാശക്തിയിൽ പ്രധാന വേഷത്തിൽ എത്തുന്ന രവി മോഹൻ വിജയ ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജന നായകനെക്കുറിച്ച് വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന നിലയിൽ ആരാധകർക്കും സിനിമാപ്രേമികൾക്കും വൻ പ്രതീക്ഷയാണുള്ളത്.കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ.നാരായണ നിർമ്മിക്കുന്ന ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, നരേൻ, പ്രിയ മണി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
അനിരുദ്ധിന്റേതാണ് സംഗീതം. ജഗദീഷ് പളനി സാമി, ലോഹിത് . എൻ.കെ എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. സത്യൻ സൂര്യനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അനൽ അരശാണ് ആക്ഷൻ കൊറിയോഗ്രാഫർ. പി.ആർ.ഒ പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |