
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക്: ദ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്സ് എന്ന ചിത്രത്തിന്റെ ബോൾഡ് രംഗത്ത് അഭിനയിച്ചത് യുക്രേനിയൻ അമേരിക്കൻ നടി നതാലി ബേൺ.
നതാലി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ടോക്സിക്കിന്റെ ഗ്ളിംപ്സ് ടീസറും സ്റ്റോറികളും പങ്കുവച്ചു. നതാലിയെ ആരാധകർ തിരയുന്നതിന്റെ ഗൂഗിൾ സെർച്ച് ലിസ്റ്റും സ്റ്റോറിയാക്കിയിരുന്നു. യഷിനൊപ്പം ബോൾഡായി എത്തിയ നടി ആരെന്നായിരുന്നു ആരാധകരുടെ അന്വേഷണം.
മോഡലിംഗിലൂടെയാണ് നതാലി ബേൺ ഹോളിവുഡിൽ എത്തിയത്. പ്രൊഫഷണൽ ബാലൈറ്റ് നർത്തകിയുമായി.
ആയോധനകലയിലും പ്രാഗൽഭ്യം തെളിച്ചിട്ടുണ്ട്.
ദ എക്സ്പൻഡബിൾ 3, ദ കംബാക്ക് ട്രെയിൽ, ദ ലാസ്റ്റ് റിഡംപ്ഷൻ എന്നീ സിനിമകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. നതാലിയുടെ ഇന്ത്യൻ അരങ്ങേറ്റം ചിത്രം ആണ് ടോക്സിക്. നിരവധി ആക്ഷൻ ത്രില്ലർ ചിത്രങ്ങളുടെ ഭാഗമായ നതാലി ടോക്സിക്കിൽ ഫൈറ്റുംചൂടും പകരും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |