
അവധിക്കാല ആഘോഷത്തിലാണ് ലോകമാകെ ആരാധകരുള്ള താരജോഡികളായ പ്രിയങ്ക ചോപ്രയും നിക് ജോനാസും. മകൾ മാൾട്ടി മേരിയും ചേർന്നുള്ള പുതിയ ചിത്രം ശ്രദ്ധ നേടുന്നു. ഫോട്ടോ ആരാണ് എടുത്തതെന്നാണ് ആരാധകർക്ക് അറിയേണ്ടത്. മുൻപ് മാൾട്ടിയുടെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങളുടെ വീഡിയോ ആരാധകർക്കായി നിക് പങ്കുവച്ചിട്ടുണ്ട്. പുതിയ ചിത്രത്തിൽ മാൾട്ടി മുഖം താഴ്‌ത്തിയ നിലയിൽ ആണ്. 'പുതിയ ഫോട്ടോഗ്രാഫർ ഇത് ശ്രദ്ധിച്ചില്ലേ" എന്ന് ആരാധകർ ചോദിക്കുന്നു. മകളുടെ കുസൃതികളൊക്കെ നികും പ്രിയങ്കയും പങ്കുവയ്ക്കാറുണ്ട്." ജൊനാസ് കുടുംബത്തിലെ ഏറ്റവും ഇളയ കുഞ്ഞാണ് മാൾട്ടി. നിക്കിന്റെ സഹോദരന്മാരായ കെവിനും ജോയ്ക്കും രണ്ടു പെൺമക്കൾ വീതമുണ്ട്. മൂന്നു സഹോദരങ്ങളുടെയും മക്കൾ ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും നേരത്തേ പുറത്തുവന്നിട്ടുണ്ട്.
2022 ജനുവരിയിൽ ആണ് നിക് ജോനാസിനും പ്രിയങ്ക ചോപ്രയ്ക്കും കുഞ്ഞുപിറന്നത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്.എസ്.എസ്. രാജമൗലിയുടെ വാരാണസി ആണ് പ്രിയങ്കയുടെ പുതിയ ചിത്രം. ഇടവേളയ്ക്കുശേഷം ഇന്ത്യയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് പ്രിയങ്ക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |