
ജീവിതം ഒരിക്കലും നിശ്ചലമല്ലാത്ത ഒരു മത്സരമാണ്. ഈ മത്സരത്തിൽ തോറ്റുപോകാതിരിക്കാനുള്ള ഓട്ടത്തിനിടയിൽ മനഃപൂർവമോ അല്ലാതെയോ പലരും മദ്യത്തിന്റെയും രാസലഹരികളുടെയും പിടിയിലകപ്പെടുന്നു. ചിലർ ലഹരിയിലൂടെ വഴിതെറ്റുമ്പോൾ, മറ്റുചിലർ വിഷാദം, ഉത്കണ്ഠ, മാനസിക അസന്തുലിതത്വം തുടങ്ങിയ കാരണങ്ങളാൽ ജീവിതത്തോട് മല്ലടിക്കുകയാണ്. ഇത്തരത്തിൽ ജീവിതത്തിന്റെ താളം തെറ്റിയവരെ വീണ്ടും പ്രതീക്ഷയിലേക്കും ആരോഗ്യകരമായ ജീവിതത്തിലേക്കും കൈപിടിച്ചുയർത്തുകയാണ് പാലക്കാട് ജില്ലയിലെ കിണാവല്ലൂർ വഴുക്കപ്പാറയിൽ പ്രവർത്തിക്കുന്ന 'സിംഹാർ' എന്നറിയപ്പെടുന്ന ശാലോം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് റിസർച്ച്.തികച്ചും ശാസ്ത്രീയമായ ചികിത്സാ രീതികളിലൂടെ മാനസിക രോഗങ്ങളും ലഹരി ഉപയോഗം മൂലമുള്ള മാനസിക, ശാരീരിക പ്രശ്നങ്ങളും ഭേദപ്പെടുത്തുന്ന ചികിത്സാ കേന്ദ്രങ്ങളിലൊന്നാണ് ശാലോം. പതിനെട്ട് വർഷം മുൻപ് വെറും 25 കിടക്കകളുമായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം ഇന്ന് പതിനായിരക്കണക്കിന് ആളുകൾക്ക് ലഹരിമുക്തിയും മാനസികരോഗ്യവും നൽകിക്കൊണ്ട് ഒരു വിശ്വാസ്യതയുള്ള കേന്ദ്രമായി വളർന്നു.
മാനസിക രോഗങ്ങൾ മാറാരോഗമല്ല
മാനസിക രോഗങ്ങൾ മാറാരോഗമല്ല എന്ന ശക്തമായ സന്ദേശമാണ് ശാലോം മുന്നോട്ടുവയ്ക്കുന്നത്. വിഷാദം, ഉത്കണ്ഠ, ബൈപോളാർ ഡിസോർഡർ, സ്കിസോഫ്രീനിയ, ഉറക്ക പ്രശ്നങ്ങൾ, കുട്ടികളുടെയും കൗമാരക്കാരുടെയും മാനസിക ബുദ്ധിമുട്ടുകൾ, മയക്കുമരുന്ന് ആശ്രിതത്വം എന്നിവയ്ക്കെല്ലാം ഇവിടെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. പരിചയസമ്പന്നരായ സൈക്യാട്രിസ്റ്റുകളും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും സൈക്യാട്രിസ്റ്റ് സോഷ്യൽ വർക്കേഴ്സുകളും തെറാപ്പിസ്റ്റുകളും മറ്റു മാനസികാരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്ന വിദഗ്ധസംഘം, രഹസ്യവും മനുഷ്യസ്നേഹപരവുമായ സമീപനത്തോടുകൂടി കുടുംബ പിന്തുണയോടെയുള്ള ചികിത്സാ രീതിയാണ് ശാലോമിന്റെ പ്രധാന സവിശേഷത.
ബിഹേവിയറൽ
മെഡിസിൻ
150 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുള്ള സിംഹാറിന് ഒരു ആശുപത്രിയുടെ ഔപചാരികതയോ അടച്ചുപൂട്ടിയ അന്തരീക്ഷമോ ഇല്ല. മറിച്ച്, ഒരു റിസോർട്ടിനെ ഓർമ്മിപ്പിക്കുന്ന ശാന്തവും പ്രകൃതി സൗന്ദര്യം നിറഞ്ഞതുമായ അന്തരീക്ഷമാണ് ഇവിടെ. നൂതനമായ ബിഹേവിയറൽ മെഡിസിൻ മോഡൽ പിന്തുടരുന്നതിനാൽ രോഗമുക്തി നിരക്ക് കൂടുതലാണെന്ന് സിംഹാർ മനേജിംഗ് ട്രസ്റ്റിയും സി.ഇ.ഒയുമായ ഡോ. സ്നേഹ ലയ തോമസ് വ്യക്തമാക്കുന്നു. മാനസികാരോഗ്യം നല്ല നാളേക്കുള്ള സ്ഥിര നിക്ഷേപമാണെന്നും മാനസിക രോഗം മൂലം ഉണ്ടാകാവുന്ന ലഹരി ആശ്രിതത്വവും, ലഹരി ആശ്രിതത്വം മൂലം ഉണ്ടാകാവുന്ന മാനസിക പ്രശ്നങ്ങളും ചികിത്സിക്കാവുന്ന അവസ്ഥകളാണെന്നും അവർ ഓർമ്മിപ്പിക്കുന്നു.
കുറഞ്ഞ ചെലവിൽ
മികച്ച ചികിത്സ
2007ൽ പാലക്കാട് നഗരത്തിലെ ചുണ്ണാമ്പുതറയിൽ ആരംഭിച്ച ഒരു മാനസികാരോഗ്യ കേന്ദ്രമാണ് 'ശാലോം കെയർ ആൻഡ് ക്യൂർ'(ശാലോം ട്രസ്റ്റ്). പുരുഷന്മാർക്കായാണ് ഈ സംരംഭം ആരംഭിച്ചത്. അതേ വർഷം തന്നെ സ്ത്രീകൾക്കായി ജയമാതാ കേളേജിന് സമീപവും കേന്ദ്രം തുറന്നു. ലഹരിമുക്തി തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിച്ചതോടെയാണ് 2010ൽ സ്ഥാപനം കിണാവല്ലൂർ വഴുക്കപ്പാറയിലേക്ക് മാറ്റിയത്. ഒരു പുനരധിവാസ കേന്ദ്രം എന്നതിലുപരി ചികിത്സയും പഠനവും ഗവേഷണവും മുന്നിൽ കണ്ടുകൊണ്ട് 2018ൽ ശാലോം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് റിസർച്ച് എന്ന പേരിൽ പുനർനാമകരണം ചെയ്യുകയും 2023ൽ പ്രസ്തുത സ്ഥാപനത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായി ശാലോം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് റിസർച്ച് ഫൗണ്ടേഷൻ ആരംഭിക്കുകയും ചെയ്തു. കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ നൽകുന്നതാണ് ശാലോമിന്റെ മറ്റൊരു പ്രത്യേകത. മനോരോഗ ചികിത്സയ്ക്കൊപ്പം മദ്യവിമുക്തി, ദാമ്പത്യ പ്രശ്നങ്ങൾ, നാഡീ വൈകല്യങ്ങൾ, കുട്ടികളിലെ മാനസിക വൈകല്യങ്ങൾ തുടങ്ങി എല്ലാ തരത്തിലുള്ള മാനസിക പ്രശ്നങ്ങൾക്കും ഇവിടെ ചികിത്സ ലഭ്യമാണ്. ആവശ്യമായാൽ രോഗികളെ വീട്ടിൽ നിന്നു കൊണ്ടുവരാൻ ആംബുലൻസ് സൗകര്യവും 24 മണിക്കൂർ അത്യാഹിത വിഭാഗവും സജ്ജമാണ്. ഡോക്ടറുടെ നിർദേശ പ്രകാരം ഒരോ രോഗിക്കും വ്യത്യസ്തമായ ഭക്ഷണക്രമം ഒരുക്കുന്നതും ശലോമിന്റെ കരുതലിന്റെ ഭാഗമാണ്.
ഹോം എവേ ഹോം
സാധാരണ ആശുപത്രികളിൽ കാണുന്ന പൂട്ടിയിടലുകളോ ബലപ്രയോഗങ്ങളോ ഇവിടെ ഇല്ല. സ്വന്തം വീട്ടിലാണെന്ന അനുഭവം നൽകുന്ന 'ഹോം എവേ ഹോം" എന്ന ആശയത്തിലാണ് ശാലോം പ്രവർത്തിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും പ്രത്യേകം താമസ സൗകര്യങ്ങളുണ്ട്. കൗൺസലിംഗ്, വ്യായാമം, തെറാപ്പി, ഫിസിക്കൽ ട്രെയിനിംഗ് തുടങ്ങിയവ കൃത്യസമയങ്ങളിൽ നടത്തപ്പെടുന്നു. രോഗികൾക്കൊപ്പം ബൈസ്റ്റാൻഡർ നിൽക്കേണ്ടതില്ല; കാരണം 24 മണിക്കൂറും ജീവനക്കാരുടെ ശ്രദ്ധ ഇവർക്കുണ്ട്. കാലം മാറിയതോടെ ലഹരിയുടെ സ്വഭാവവും മാറിയിട്ടുണ്ട്. മദ്യത്തിനൊപ്പം എം.ഡി.എം.എ, എൽ.എസ്.ഡി, മാജിക് മഷ്രൂം തുടങ്ങിയ അപകടകരമായ രാസലഹരികളിലേക്ക് യുവാക്കളും സ്കൂൾ കുട്ടികളും സ്ത്രീകളും അടിമപ്പെടുന്ന സാഹചര്യമാണിപ്പോൾ. കുട്ടികളിൽ മൊബൈൽ ഫോൺ അഡിക്ഷൻ തുടങ്ങിയ പ്രശ്നങ്ങളും വർദ്ധിച്ചുവരുന്നു. എല്ലാ രോഗങ്ങൾക്കും ഒരേ കാലയളവിൽ ചികിത്സ ഉറപ്പാക്കാനാകില്ലെങ്കിലും, അനുകൂല സാഹചര്യങ്ങളിൽ ശരാശരി മൂന്ന് മാസത്തിനുള്ളിൽ രോഗിയെ നിയന്ത്രിക്കാവുന്ന നിലയിലേക്ക് എത്തിക്കാനാകുമെന്ന് വിദഗ്ധർ പറയുന്നു.
ഉയർന്ന രോഗമുക്തി നിരക്ക്
കുറച്ചു കൂടി വിശാലമായ കാഴ്ചപ്പാടിൽ ആശുപത്രി, റിസർച്ച് സെന്റർ എന്ന നിലയിലേക്ക് ശാലോം വളർന്നത് ഇവിടുത്തെ ചികിത്സയുടെ ഉയർന്ന വിജയശതമാനം കൊണ്ടാണ്. ചികിത്സാ നിരക്കുകൾ സുതാര്യമായി പ്രദർശിപ്പിച്ചിരിക്കുന്ന ശാലോമിൽ ആരെയും മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുന്നില്ല. സമൂഹവുമായി ബന്ധം നിലനിറുത്തുന്ന രീതിയിലാണ് ഇവിടുത്തെ പ്രവർത്തനം. ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളിൽ നാട്ടുകാരും രോഗികളും ഒരുമിച്ച് പങ്കെടുക്കുന്നതിലൂടെ രോഗികൾക്ക് ഒറ്റപ്പെടൽ തോന്നാതിരിക്കാൻ ശ്രദ്ധിക്കുന്നു. കൂടാതെ, സ്കൂളുകളിലും കോളേജുകളിലും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ച് മാനസിക രോഗങ്ങളെക്കുറിച്ചുള്ള സാമൂഹിക കാഴ്ചപ്പാട് മാറ്റാൻ സിംഹാർ ശ്രമിക്കുന്നു.
ഫാമിലി തെറാപ്പിയിലും മികവ്
ലഹരിമുക്ത ചികിത്സയ്ക്കൊപ്പം ഫാമിലി തെറാപ്പിയിലും മികച്ച ഫലമാണ് ശാലോം കൈവരിക്കുന്നത്. കുടുംബ കലഹങ്ങൾ, ദാമ്പത്യ പ്രശ്നങ്ങൾ, കുട്ടികളുടെ മാനസിക ബുദ്ധിമുട്ടുകൾ തുടങ്ങിയവയ്ക്ക് പരിചയ സമ്പന്നരായ കൗൺസിലർമാരുടെ സേവനം ഇവിടെ ലഭ്യമാണ്. ഇതിന്റെ ഭാഗമായി 'സിംഹാർ ഫാമിലി ലൈഫ് സെന്റർ" ആരംഭിക്കുന്നതോടെ ചികിത്സ, പഠനം, പരിശീലനം, ഗവേഷണം തുടങ്ങിയ മേഖലകളിലേക്കും സ്ഥാപനം പ്രവർത്തനം വ്യാപിക്കുന്നു. ഇതോടൊപ്പം, സംസ്ഥാന സർക്കാരിന്റെ റിസോഴ്സ് സെന്ററിന്റെ അഫിലിയേറ്റഡ് സ്റ്റഡി സെന്ററായി പ്രവർത്തിക്കുന്ന ശാലോമിൽ കൗൺസലിംഗ് സൈക്കോളജി മേഖലയിലെ വിവിധ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളും ആരംഭിക്കുകയാണ്. മികച്ച പ്രൊഫഷണൽ ഭാവി ലക്ഷ്യമിടുന്നവർക്ക് ഇതൊരു മികച്ച അവസരമായി മാറുന്നു. മാനസികാരോഗ്യവും ലഹരി മുക്തിയും മനുഷ്യന്റെ ജീവിത നിലവാരം ഉയർത്തുന്ന അടിസ്ഥാന ഘടകങ്ങളാണെന്ന ബോധ്യത്തോടെ, പ്രതീക്ഷയുടെ വിളക്കായി ശാലോം ഇന്നും അനേകരുടെ ജീവിതത്തിൽ പ്രകാശം പരത്തുകയാണ്.
ഡോ. സ്നേഹ ലയ തോമസ്
സി.ഇ.ഒ
ശാലോം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് റിസർച്ച്
Vazhukkapara, Kinavallur P.o, Parali, Palakkad- 678 612, Kerala
Web Site: www.simhar.org, E-mail: foundationsimhar@gmail.com
Tel: 0491 2933370, Mob: 7561864749 | 8113086957 | 8113087028
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |