
ആലപ്പുഴ: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ അരൂർ എം.എൽ.എയുമായ അഡ്വ.ഷാനിമോൾ ഉസ്മാന്റെ പിതാവ് തകഴി കുന്നുമ്മ പുത്തൻപുരയിൽ ഇബ്രാഹിം കുട്ടി (90) നിര്യാതനായി. സ്വകാര്യ കമ്പനിയിൽ കെമിക്കൽ എൻജിനീയറായിരുന്നു. ഭാര്യ: സൂറാകുട്ടി, മറ്റുമക്കൾ: ഡോ.ബീനാമോൾ (ബംഗളൂരു), മഞ്ജുമോൾ (എൻജിനിയർ, സിംഗപ്പൂർ). കബറടക്കം ഇന്ന് രാവിലെ എട്ടിന് തകഴി കുന്നുമ്മ മുഹ്യുദ്ദീൻ ജുമാമസ്ജിദ് കബർസ്ഥാനിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |