
തൃശൂർ: സ്‌കൂൾ കലോത്സവത്തിന്റെ 15ാം വേദിയായ ഹോളിഫാമിലി കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് താമരയുടെ പേര്. സ്‌കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേര് നിർദ്ദേശിച്ചപ്പോൾ ദേശീയപുഷ്പമായ താമരയെ ഒഴിവാക്കിയതിനെച്ചൊല്ലി ബി.ജെ.പി ഉൾപ്പെടെ പ്രതിഷേധിക്കുന്നതിനിടെയാണ് ഡാലിയ എന്ന പേര് മാറ്റിയത്.
കുട്ടികൾ പങ്കെടുക്കുന്ന മത്സരങ്ങൾക്കിടയിൽ പ്രതിഷേധവും വിവാദവും വേണ്ടെന്ന് കരുതിയാണ് താമരയുടെ പേര് ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്നായിരുന്നു പത്രസമ്മേളനത്തിൽ മന്ത്രി വി.ശിവൻകുട്ടിയുടെ മറുപടി. കഴിഞ്ഞ കലോത്സവത്തിൽ താമരയുടെ പേര് ഉണ്ടായിരുന്നില്ല. അതിനാലാണ് ഉദ്യോഗസ്ഥർ ഇത്തവണയും താമര ഒഴിവാക്കിയത്.
താമരയുടെ പേര് ഒഴിവാക്കിയതിനെതിരെ യുവമോർച്ച കഴിഞ്ഞദിവസം പ്രതിഷേധ സമരം നടത്തിയിരുന്നു. ബി.ജെ.പി നേതൃത്വം മന്ത്രിയെ കണ്ട് പ്രതിഷേധവും അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |