
തിരുവനന്തപുരം: 2025 ലെ ചലച്ചിത്രങ്ങൾക്കായുള്ള 49ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിന് ഫെബ്രുവരി അഞ്ചുവരെ അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനും ഡിസംബർ 31 നും ഇടയ്ക്ക് റിലീസ് ചെയ്തതോ ഒ.ടി.ടി.വഴി റിലീസ് ചെയ്തതോ സെൻസർ ചെയ്തതോ ആയ ചിത്രങ്ങളാണ് പരിഗണിക്കുക. കേരളത്തിൽ ഇതേ കാലയളവിൽ തീയറ്ററുകളിൽ റിലീസായ കേരളത്തിനു പുറത്തുനിന്നുള്ള മികച്ച ഇന്ത്യൻ ഭാഷാ ചിത്രത്തിനു കൂടി അവാർഡുണ്ട്.
വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും, തേക്കിൻകാട് ജോസഫ്, ദർശന കൾച്ചറൽ സെന്റർ, ശാസ്ത്രി റോഡ്, കോട്ടയം 686001 ഫോൺ 9846478093 എന്ന വിലാസത്തിൽ ബന്ധപ്പെടുകയോ keralafilmcritics@gmail.comൽ മെയിലയക്കുകയോ ചെയ്യുക.www.keralafilmcritics.comൽ നിന്നു ഡൗൺലോഡ് ചെയ്യാവുന്നതുമാണ്. വിവരങ്ങൾക്ക് ഫോൺ: 9846478093
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |