
കൊച്ചി: പൊതുഇടങ്ങളിലെ ശുചിത്വവും കേരളത്തിന്റെ പരിസ്ഥിതിയുടെ പ്രാധാന്യവും മുന്നോട്ടുവയ്‌ക്കുന്ന 'കേരളകൗമുദി ഗ്രീൻ കേരള, ക്ളീൻ കേരള സമ്മിറ്റ്" ഇന്ന് രാവിലെ 10ന് എറണാകുളം ഹോട്ടൽ അബാദ് പ്ളാസയിൽ നടക്കും. ഭക്ഷ്യ - സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയാകും. കേരളകൗമുദി കൊച്ചി - തൃശൂർ യൂണിറ്റ് ചീഫും ഡെപ്യൂട്ടി എഡിറ്ററുമായ പ്രഭു വാര്യർ ആമുഖ പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ആശംസ അർപ്പിക്കും. കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ സ്വാഗതവും ഡി.ജി.എം (മാർക്കറ്റിംഗ്) വി.കെ. സുഭാഷ് നന്ദിയും പറയും.
പാനൽ ചർച്ചയിൽ പ്രമുഖ ബിസിനസ് ജേർണലിസ്റ്റ് സനിൽ എബ്രഹാം മോഡറേറ്ററാകും. ചേർത്തല നഗരസഭാ സെക്രട്ടറി ടി.കെ. സുജിത്ത്, സെന്റ് തെരേസാസ് കോളേജിലെ ഡീൻ ഒഫ് എക്സ്റ്റൻഷൻ ആൻഡ് ഇൻക്യുബേഷനും ധനലക്ഷ്മി ബാങ്ക് ഇൻഡിപ്പെൻഡന്റ് ഡയറക്ടറുമായ ഡോ. നിർമ്മല പത്മനാഭൻ, ഷിബു വിജയവേദം (റോബോബിൻ എൻവിറോടെക്), ഡബ്‌ള്യു കേരള വേസ്റ്റ് മാനേജ്മെന്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി. അനീസ്, കോൺഫെഡറേഷൻസ് ഒഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി പി.സി. അജിത് കുമാർ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |