
കൊല്ലം: അഷ്ടമുടിയിലെ ഓളങ്ങളെ അവേശം കൊള്ളിച്ച പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിൽ നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ ജേതാക്കളായി. പതിനൊന്നിൽ ഒൻപത് മത്സരങ്ങൾ വിജയിച്ച് പോയിന്റ് നിലയിൽ ഒന്നാമതെത്തിയ കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടൻ സി.ബി.എൽ കിരീടത്തിൽ മുത്തമിട്ടു.
കഴിഞ്ഞ നാല് സീസണുകളിൽ ചാമ്പ്യന്മാരായിരുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബിനെ ഇക്കുറി ഒരിടത്തുപോലും മുന്നിലെത്താൻ വില്ലേജ് ബോട്ട് ക്ളബിന്റെ വീയപുരം അനുവദിച്ചില്ല. 25 ലക്ഷം രൂപയും സി.ബി.എൽ ട്രോഫിയും വീയപുരം ചുണ്ടന് വേണ്ടി വില്ലേജ് ബോട്ട് ക്ലബ് ഭാരവാഹികൾ ഏറ്റുവാങ്ങി.ചടങ്ങ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ എം.പി മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |