കട്ടപ്പന : വീട്ടമ്മയുടെ കൊലപാതകത്തിന് ശേഷം ജീവനൊടുക്കിയ ഭർത്താവ് സുബിന്റെ (രതീഷ് 40 ) മൃതദേഹം ഏറ്റുവാങ്ങാൻ മക്കളെത്തിയില്ല. അമ്മയെ കൊലപ്പെടുത്തിയ അച്ചന്റെ മൃതദേഹം കാണാൻ താൽപര്യമില്ലെന്ന് മക്കൾ പൊലീസിനോട് പറഞ്ഞിരുന്നു. ഞായറാഴ്ച ഉച്ചയോടെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ചേട്ടൻ സുഭാഷും അമ്മാവന്റെ രണ്ടു മക്കളും ചേർന്ന് സുബിന്റെ മൃദേഹം ഏറ്റുവാങ്ങി. തുടർന്ന് കട്ടപ്പന നഗര സഭയുടെ ഇരുപതേക്കിലെ ശാന്തിതീരം വൈദ്യൂതി ശ്മശാനത്തിൽ സംസ്‌കരിച്ചു. ചൊവ്വാഴ്ച മത്തായിപ്പാറ എംസി കവലയ്ക്ക് സമീപം
കൊലചെയ്യപ്പെട്ട മലേക്കാവിൽ രജനിയുടെ ഭർത്താവാണ് സുബിൽ (രതീഷ് 40) തെളിവുകളുടെ അടിസ്ഥാനത്തിൽ സുബിനാണ് രജനിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ സുബിനായി പ്രത്യേക സംഘം തന്നെ രൂപവൽക്കരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.തമിഴ്നാട്ടിലേയ്ക്ക് കടന്നിരുന്ന സുബിൻ വ്യാഴാഴ്ച തിരിച്ചെത്തിയതായി പോലീസിന് വിവരം കിട്ടി.തുടർന്ന് നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ
തിരച്ചിലിൽ ശനിയാഴ്ച പന്ത്രണ്ടോടെ
മരത്തിൽ തൂങ്ങിയ നിലയിൽ സുബിന്റെ മൃദേഹം പൊലീസ് കണ്ടെത്തി.
വിവാഹം കഴിഞ്ഞതു മുതൽ സുബിനും, രജനിയും തമ്മിൽ കലഹം പതിവായിരുന്നു. ഇവർക്ക് മൂന്ന് മക്കളുണ്ട് .മൂത്ത മകൾ ചങ്ങനാനാശേരിയിൽ ബിരുദ വിദ്യാർഥിയാണ്. രണ്ടാമത്തെ മകൻ ഉപ്പുതറയിൽ പ്ലസ് ടൂവിനും, ഇളയമകൻ പത്താം ക്ലാസിലും പഠിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |