
തിരുവനന്തപുരം ; ജനാധിപത്യത്തിലെ സുതാര്യത ജനങ്ങൾക്ക് ആത്മവിശ്വാസം പകരുമെന്ന് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. കേരള പബ്ലിക് സർവീസ് കമ്മിഷന്റെ മേൽനോട്ടത്തിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി വികസിപ്പിച്ച ബ്ലോക്ക്‌ചെയിൻ ടെക്‌നോളജി പരിചയപ്പെടുത്തുന്ന ദേശീയ ഉച്ചകോടിയുടെ ഉദ്‌ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യയെ എങ്ങനെ വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്താമെന്ന് കേരളം രാജ്യത്തിന് കാണിച്ചു കൊടുക്കുകയാണ്. സാങ്കേതിക വിദ്യയിൽ മാത്രമല്ല, വിദ്യാഭ്യാസം, ആരോഗ്യസേവനം തുടങ്ങി എല്ലാ മേഖലകളിലും കേരളം എന്നും രാജ്യത്തിന് വഴിവിളക്കാണെന്നും അദ്ദേഹം പറഞ്ഞു.
കേരള പി.എസ്.സി ചെയർമാൻ എം.ആർ.ബൈജു അദ്ധ്യക്ഷനായി. ഉച്ചകോടിയിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ മെമ്പറും, രാജ്യത്തെ വിവിധ പബ്ലിക് സർവീസ് കമ്മിഷനുകളിലെ ചെയർമാൻമാരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |