
അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണ ഫർണിച്ചർ വിതരണം ചെയ്തു. ഫിഷറീസ് വകുപ്പ് മുഖേനെ പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്ന് 3 ലക്ഷം രൂപ ചെലവിൽ 30 കുട്ടികൾക്കാണ് ഇവ നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത വിതരണോദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് ഗീത അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം അനിൽ പാഞ്ചജന്യം,പഞ്ചായത്തംഗങ്ങളായ ശ്രീജാരതീഷ്, പ്രദീപ്, ഉദയമണി സുനിൽ,സുരേഷ് ബാബു,ശ്രീലേഖ,മനോജ് കുമാർ,സിന്ധു മനോജ്, ബിന്ദു ബൈജു,ബിന്ദു, ഷഹനാ മജീദ്,സ്നേജിതാ രതീഷ്, സെക്രട്ടറി ജയന്തി, അഞ്ജു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |