
തിരുവനന്തപുരം: കേരളത്തോട് കേന്ദ്രം കാണിക്കുന്നത് അമ്മായിഅമ്മ പോരാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മോദി ഗവൺമെന്റ് അമ്മായി അമ്മയാണ്. എന്തുസംഭവിച്ചാലും കുഴപ്പമില്ല ഞങ്ങൾക്കെതിരെ വോട്ട് ചെയ്തവരെ കരയിപ്പിച്ചേ തീരൂ എന്ന് പ്രഖ്യാപിക്കുകയാണ് കേന്ദ്ര സർക്കാർ. കേന്ദ്ര അവഗണനയ്ക്കെതിരെ നടത്തിയ സത്യഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയും യു.ഡി.എഫും ഒന്നിച്ചുവന്നാലും കേരളത്തെ തകർക്കാനാവില്ല. കേന്ദ്ര സർക്കാരിന്റെ അനീതിക്ക് മുമ്പിൽ കേരളം പരാജയപ്പെട്ട് തല കുനിക്കില്ല. ബി.ജെ.പി- കോൺഗ്രസ് ചങ്ങാത്തത്തിന്റെ എല്ലാ നീചമായ നീക്കത്തേയും തോൽപ്പിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |