SignIn
Kerala Kaumudi Online
Saturday, 28 February 2026 6.40 AM IST

എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ലെന്ന് ഷെഫാലി ഷാ

Increase Font Size Decrease Font Size Print Page
ss

സ്വയം ഇല്ലാതാക്കുമെന്ന തിരിച്ചറിവിലാണ് താൻ ആദ്യ വിവാഹത്തിൽനിന്ന് ഇറങ്ങിനടന്നതെന്ന് നടി ഷെഫാലി ഷാ. ജീവിതത്തിൽ പൂർണത നേടാൻ ഭർത്താവോ സുഹൃത്തോ സഹോദരനോ സഹോദരിയോ വേണമെന്ന് പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല . നല്ല ബന്ധങ്ങളുണ്ടെങ്കിൽ നല്ലതാണ്. ഇല്ലെങ്കിൽ അത് ഒരിക്കലും നിങ്ങളുടെ മൂല്യം നിർണയിക്കാൻ പോകുന്നില്ല. അത് എന്നോട് ആരും പറഞ്ഞില്ല. ജീവിതത്തിൽ ചില കാര്യങ്ങൾ സംഭവിക്കുകയും അത് സ്വയം തിരിച്ചറിവ് നൽകുകയും ചെയ്തു. അത് നിർണായകമായൊരു ഘട്ടത്തിലെത്തിക്കും. അപ്പോഴാണ് തിരിച്ചറിവുണ്ടാവുക. അത് ചിലപ്പോൾ എന്നും സംഭവിക്കാം. എന്നെ സംബന്ധിച്ച് ആ തിരിച്ചറിവ് ആദ്യ വിവാഹത്തിന് ശേഷമാണ് സംഭവിച്ചത്. പ്രായം കൂടുന്തോറും നിങ്ങൾ കെയർ ലെസ് ആകും. എല്ലാവരെയും സന്തോഷിപ്പിക്കാനുള്ള ശ്രമം നടക്കും. അപ്പോഴാണ് എനിക്ക് ബോധോദയമുണ്ടായത്. ഞാൻ ഒരു പിസ അല്ലെന്നും എല്ലാവരെയും തൃപ്തിപ്പെടുത്താൻ സാധിക്കില്ലെന്നും .ഷെഫാലി ഷായുടെ വാക്കുകൾ.

ഡൽഹി ക്രൈം എന്ന നെറ്റ് ‌ഫ്ളിക്സ് പരമ്പരയിലൂടെ ശ്രദ്ധ നേടിയ നടി ആണ് ഷെഫാലി ഷാ. 1994 ൽ നടൻ ഹർഷ് ഛയ്യയുമായി വിവാഹിതയായി. 2000 ൽ വിവാഹമോചനം നേടി.

അതേവർഷം സംവിധായകനും നിർമ്മാതാവുമായ വിപുൽ ഷായുമായി വിവാഹിതയായി.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.