
തിരുവനന്തപുരം: സ്ഥാനാർത്ഥികൾ മരിച്ചതിനെ തുടർന്ന് മാറ്റിവച്ച തദ്ദേശ വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ രണ്ടിടത്ത് യു.ഡി.എഫും ഒരിടത്ത് എൽ.ഡി.എഫും ജയിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ യു.ഡി.എഫിന്റെ കെ.എച്ച്. സുധീർഖാൻ 83 വോട്ടുകളുടെയും, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡിൽ യു.ഡി.എഫിന്റെ കൊരമ്പയിൽ സുബൈദ 222 വോട്ടുകളുടെയും ഭൂരിപക്ഷത്തിന് വിജയിച്ചു. എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ബി. രാജീവ് 221 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
ഡിസംബർ 9ന് നടന്ന പൊതുതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് മാറ്റിവച്ച വാർഡുകളിലേക്കാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടത്തിയത്. മൂന്ന് വാർഡുകളിലെയും സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് ചെലവ് ഫെബ്രുവരി 11നകം അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |