
കൊല്ലം: ഐഷാ പോറ്റിയെ സി.പി.എം അവഗണിച്ചെന്ന് പറയുന്നതിൽ അർത്ഥമില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി കൊല്ലത്ത് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
കോൺഗ്രസിൽ ചേർന്നപ്പോൾ വലിയ വാർത്താപ്രാധാന്യം ലഭിച്ച ഐഷാപോറ്റിയെ വളർത്തിയത് സി.പി.എമ്മാണ്. ഐഷാ പോറ്റി പോയത് കൊട്ടാരക്കരയിൽപോലും ബാധിക്കില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകാനും മൂന്ന് തവണ എം.എൽ.എ ആകാനും പാർട്ടി അവസരം നൽകി. പാർട്ടിക്ക് വേണ്ടി തല്ലുകൊള്ളുകയും ജയിലിൽ കിടക്കുകയും ചെയ്ത ആയിരക്കണക്കിന് പേർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ളതല്ല പാർട്ടി പ്രവർത്തനമെന്നും എം.എ. ബേബി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |