
ലണ്ടൻ: ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പരിശിലകനായി മൈക്കിൾ കാരിക്കിനെ നിയമിച്ചു.
ഈ സീസണിൻ്റെ അവസാനം വരെയാണ് മുൻ യുണൈറ്റഡ് താരം കൂടിയായ കാരിക്കിന് നിയമനം നൽകിയിരിക്കുന്നത്. ടീം പ്രധാന പരിശീലക സ്ഥാനത്ത് നിന്ന് റൂബൻ അമോറിമിനെ കഴിഞ്ഞയാഴ്ച പുറത്താക്കിയിരുന്നു തുടർന്നാണ് യുണൈറ്റഡിന് പുതിയ പരിശീലകനെ തേടേണ്ടി വന്നത്. ദീർഘ കാലാടിസ്ഥാനത്തിലുള്ള പരിശീലകനെയാണ് ടീം തേടുന്നത്. അതിനാൽ തന്നെ
ടീമിൻ്റെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ കാരിക്കിൻ്റെ കരാർ നീട്ടാനും സാധ്യതയുണ്ട്. കാരിക്കിനെ പരിശീലകനായി നിയമിച്ചുള്ള ഔദ്യോഗിക അറിയിപ്പിൽ യുണൈറ്റഡ് മാനേജ്മെൻ്റ് താത്കാലിക പരിശീലകൻ എന്ന് ഒരിടത്തും പ്രതിപാദിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
മുൻ കോച്ച് ഒലെ ഗുണ്ണർ സോൾ ഷെയറിനെയും പരിശീലക സ്ഥാനത്തേയ്ക്ക് ഇൻ്റർവ്യൂ ചെയ്തെങ്കിലും കാരിക്കിന് നറുക് വീഴുകയായിരുന്നു.
2002 മുതൽ 25 വരെ ചാമ്പ്യൻഷിപ്പ് ക്ലബ് മിഡിൽ സ് ബ്രോയുടെ പരിശീലകനായിരുന്നു താരം.
വിരമിച്ച ശേഷം യുണൈറ്റഡിൽ അസിസ്റ്റൻ്റ് കോച്ചായി സേവനം ചെയ്ത കാരിക്ക്
2021 ൽ ഒലെ ഗുണ്ണർ സോൾ ഷെയർ സ്ഥാനമൊഴിഞ്ഞപ്പോൾ ടീമിൻ്റെ താത്കാലി പരിശീലകനായി. മൂന്ന് മത്സരങ്ങളിൽ തോൽവി അറിയാതെ ടീമിനെ മുന്നോട്ടു കൊണ്ടു പോയ കാരിക്കിന് ടെൻ ഹാഗിനെ പരിശീലകനായി നിയമിച്ചതോടെയാണ് സ്ഥാനം നഷ്ടമായത്.
അമോറിമിനെ പുറത്താക്കിയ ശേഷം 2 മത്സരങ്ങളിൽ കെയർ ടേക്കർ ഡാരൻ ഫ്ലച്ചറായിരുന്നു ടീമിൻ്റെ പരിശീലകൻ.
എഫ്.എ കപ്പിൽ ബ്രൈറ്റണിന് എതിരായ മൂന്നാം റൗണ്ട് മത്സരത്തിൽ ഫ്ലച്ചറിൻ്റെ ശിക്ഷണത്തിൽ ഇറങ്ങിയ ടീം തോറ്റ് പുറത്തായി.
പ്രീമിയർ ലീഗിൽ സിറ്റിക്കെതിരായ മാഞ്ചസ്റ്റർ ഡെർബിയാണ് കാരിക്കിൻ്റെ കീഴിൽ യുണൈറ്റഡ് കളിക്കുന്ന ആദ്യ മത്സരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |