തിരുവനന്തപുരം: രഞ്ജിത് ബാലകൃഷ്‌ണൻ സ്ഥാപിച്ച പ്രീമിയർ ചെസ് അക്കാഡമിയുടെ നേതൃത്വത്തിൽ മാർച്ച് 20 മുതൽ 23വരെ തിരുവനന്തപുരത്ത് ചെസ് ഫോർ എവരിവൺ എന്ന പേരിൽ ഫിഡെ റേറ്റഡ് അന്താരാഷ്ട്ര ചെസ് ടൂർണമെന്റ് നടത്തും. കേരളത്തിലെ റേറ്റ് ചെയ്‌തതും അല്ലാത്തതുമായ താരങ്ങൾക്ക് സ്വന്തം നാട്ടിൽ ഇന്റനാഷണൽ ഗ്രാൻഡ് മാസ്റ്റേഴ്‌സിനോടും ഇന്റർ നാഷണൽമാസ്റ്റേഴ്സിനോടും ഏറ്റുമുട്ടാനുള്ള അവസരമാണ് ചെസ് ഫോർ എവരിവണ്ണിന്റെ പ്രധാന ലക്ഷ്യമെന്ന് ഇന്ത്യയിലും അമേരിക്കയിലുമായുള്ള പ്രീമിയർ ചെസ് അക്കാഡമിയുടെ സ്ഥാപകനായ രഞ്ജിത്ത് ബാലകൃഷ്‌ണൻ പറഞ്ഞു. എന്താനാണ്കരുത്തരായ ഏതിരാളികളെ നേരിടാൻ നമ്മുടെ കുട്ടികൾ ലക്ഷക്കണക്കിന് രൂപ മുടക്കി വിദേശത്ത് പോകുന്നത്.ഗ്രാൻഡ് മാസ്റ്റർമാർ ഇന്ത്യയിലേക്ക് വരട്ടെ.- രഞ്ജിത്ത് ബാലകൃഷ്‌ണൻ പറഞ്ഞു.വിദേശ യാത്രയുടെ ഭാരിച്ച ചെലവ് ഇല്ലാതെ മികച്ചഗ്രാൻഡ് മാസ്റ്റർമാരെ നേരിടാൻ നമ്മുടെ താരങ്ങളെ പ്രാപ്തരാക്കുകയാണ് ചെസ് ഫോർ എവരിവൺ ചെയ്യുന്നത്. പ്രൈസ് മണി ഇല്ലെങ്കിലും ടൂർണമെന്റിന് ഫിഡെയുടെ (ഇന്റർ നാഷണൽ ചെസ് ഫെഡറേഷൻ) അംഗീകാരം ലഭിച്ചു. ഫിഡെ ക്ലസിക്കൽ ഫോർമാറ്റിലാണ് ടൂർണമെന്റ് നടത്തുക. ഗ്രാൻഡ് മാസ്റ്റർമാരെയും ഇന്റർ നാഷണൽ മാസ്റ്റർമാരേയും ക്ഷണിക്കും. സ്ഥല പരിമിതി കാരണം ടൂർണമെന്റിൽ പങ്കെടുക്കുന്നവരുടെ എണ്ണം 150-200 ആയി നിജപ്പെടുത്തും. -രഞ്ജിത്ത് കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |