
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3"ഏപ്രിൽ 2ന് ലോകവ്യാപകമായി പ്രദർശനത്തിന് എത്തുമ്പോൾ അന്നേ ദിവസം യുവതാരങ്ങളുടെ വാഴ 2 റിലീസ് ചെയ്യും. ജോർജ് കുട്ടി അകത്താകുമോ എന്നാണ് ഇനി അറിയേണ്ടത്.
ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള തിയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും ചേർന്ന് സ്വന്തമാക്കി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. അതേസമയം ആഗോള ബോക്സ് ഓഫീസിൽ 40 കോടി നേടിയ വാഴയുടെ രണ്ടാം ഭാഗത്തിന്റെ പേര് വാഴ 2 ബയോപിക് ഒഫ് ബില്യൺ ബ്രോസ് എന്നാണ് . സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ ഹാഷിർ, അമീൻ തുടങ്ങി ഒരു സംഘം യുവതാരങ്ങൾക്കൊപ്പം സുധീഷ്, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ തുടങ്ങിയവരും ചില സർപ്രൈസ് അഭിനേതാക്കളും അണിനിരക്കുന്നു.
നവാഗതനായ സവിൻ എസ്.എ ആണ് വാഴ 2 സംവിധാനം ചെയ്യുന്നത്. സംവിധായകൻ വിപിൻ ദാസ് രചന നിർവഹിക്കുന്നു. ഡബ് ള്യുബിടിഎസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്,ഷൈൻ സ്ക്രീൻസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം,സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൻ എന്നിവര്‍ ചേർന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
