
മുംബയ് : പുറംവേദനയെത്തുടർന്ന് ന്യൂസിലാൻഡിന് എതിരായ ആദ്യ ഏകദിനത്തിന് ശേഷം ഒഴിവാക്കപ്പെട്ട ഇന്ത്യൻ താരം വാഷിംഗ്ടൺ സുന്ദറിന് കിവീസുമായുള്ള ട്വന്റി-20 പരമ്പരയും നഷ്ടമാകും. വഡോദരയിലെ മത്സരത്തിന് ശേഷം പൊങ്കൽ ലഘോഷങ്ങൾക്കായി തമിഴ്നാട്ടിലെ വീട്ടിലേക്ക് പോയിരിക്കുന്ന വാഷിംഗ്ടൺ സുന്ദർ ഉടനെതന്നെ ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് എത്തും. അടുത്തമാസം ഏഴിന് തുടങ്ങുന്ന ട്വന്റി-20 ലോകകപ്പിന് മുമ്പ് ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ചികിത്സയും പരിശീലനവും ഇവിടെ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |