
ശ്രീനഗർ: ജമ്മു-കാശ്മീരിൽ നിയന്ത്രണരേഖ മറികടന്ന് പാക് ഡ്രോണുകൾ. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണിത്. സാംബ,പൂഞ്ച്,രജൗരി സെക്ടറുകളിലാണ് പുതിയതായി ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തിയത്. സുരക്ഷാ ഭീഷണികൾ നേരിടുന്നതിനായി ഡ്രോൺ സാന്നിദ്ധ്യമുണ്ടായ മേഖലകളിൽ അതീവ ജാഗ്രതയിലാണ് സുരക്ഷാസേന. സാംബയിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം കേസോ മഹാൻസൻ ഗ്രാമത്തിലാണ് സംശയാസ്പദമായ രീതിയിൽ ഡ്രോൺ കണ്ടത്. ഇതിന് പിന്നാലെ പൂഞ്ചിലെ ദേഗ്വാർ ഗ്രാമത്തിന് മുകളിൽ രാത്രി 7.30ഓടെ പത്ത് മിനിറ്റോളം ഡ്രോൺ പ്രത്യക്ഷപ്പെട്ടു. ഉടനെ ഇന്ത്യൻ സൈന്യം വെടിയുതിർത്തു. ഇതിനുപിന്നാലെ രജൗരി സെക്ടറിലും ഡ്രോണുകളുടെ സാന്നിദ്ധ്യമുണ്ടായി. ഇന്ത്യയുടെ ഭാഗത്തെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനായി പാകിസ്ഥാൻ അയക്കുന്ന ചെറിയ ഡ്രോണുകളാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |