തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവ സമാപന സമ്മേളനം നാളെ വൈകിട്ട് നാലിന് തേക്കിൻകാട് മൈതാനിയിലെ പ്രധാന വേദിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിക്കും. നടൻ മോഹൻലാൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. വിജയികൾക്കുള്ള കപ്പ് മന്ത്രി വി. ശിവൻകുട്ടിയും മോഹൻലാലും ചേർന്ന് നൽകും. സ്പീക്കർ എ.എൻ. ഷംസീർ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഡോ. ആർ.ബിന്ദു, എം.ബി. രാജേഷ്, വി. അബ്ദുറഹ്മാൻ തുടങ്ങിയവരും പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |