
വാഷിംഗ്ടൺ: കരീബിയൻ കടലിൽ വെനസ്വേലയുമായി ബന്ധമുള്ള മറ്റൊരു എണ്ണ കപ്പൽ കൂടി പിടിച്ചെടുത്ത് യു.എസ്. വ്യാഴാഴ്ച എം.ടി വെറോണിക എന്ന കപ്പലാണ് പിടിച്ചെടുത്തത്. ഗയാനയുടെ പതാകയാണ് കപ്പലിലുണ്ടായിരുന്നത്. വെറോണികയുടേത് വ്യാജ രജിസ്ട്രേഷനാണെന്നും വെനസ്വേലയിൽ നിന്ന് ഉപരോധം ലംഘിച്ച് രഹസ്യ എണ്ണക്കടത്ത് നടത്തുന്ന കപ്പൽ ശൃംഖലയുടെ ഭാഗമാണിതെന്നും യു.എസ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അടുത്തിടെ യു.എസ് പിടികൂടിയ ആറാമത്തെ കപ്പലാണ് വെറോണിക. വെനസ്വേലയിൽ നിന്ന് ദക്ഷിണാഫ്രിക്ക ലക്ഷ്യമാക്കി നീങ്ങവെയാണ് കപ്പൽ പിടിക്കപ്പെട്ടത്. കപ്പലിൽ എണ്ണ ഉണ്ടായിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |