
തൃശൂർ: സ്റ്റേജിൽ കയറാൻ മണിക്കൂറുകൾ മാത്രം ബാക്കി. നീര് വന്ന് വീങ്ങിയ കാലിൽ ബാൻഡേജുംചുറ്റി അളകനന്ദ കുച്ചിപ്പുടി വേദിയിലോട്ട്. വേദന കടിച്ചമർത്തി താളം ചവിട്ടി ചിരിച്ച മുഖവുമായി വേദി വിട്ട് മടങ്ങുമ്പോൾ പങ്കെടുത്തതിന്റെ ചരിതാർത്ഥ്യം. തിരുവനന്തപുരം എസ്.എൻ.ജി.എച്ച്.എസ്.എസ് ചെമ്പഴന്തി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് അളകനന്ദ. രണ്ട് ദിവസം മുൻപാണ് പരിശീലന സമയത്ത് കാലിന്റെ ലിഗ്‌മെന്റിന് പരിക്ക് പറ്റിയത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ബാൻഡ് എയ്ഡ് ചുറ്റി വേദിയിലേക്ക്. അപ്പീൽ വഴിയാണ് ആദ്യമായി സംസ്ഥാന കലോത്സവ വേദിയിൽ എത്തിയത്. ശ്യാമും സുചിയുമാണ് മാതാപിതാക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |