
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഡൽഹി ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത.
ഖാലിസ്ഥാൻ അനുകൂല സംഘടനകളും ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനകളും ആക്രമണത്തിന് പദ്ധതിയിടുന്നതായി ലഭിച്ച വിവരത്തെത്തുടർന്ന് കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ ജാഗ്രതാ നിർദ്ദേശം നൽകി.
തിരക്കേറിയ സ്ഥലങ്ങളിലും തന്ത്രപ്രധാന മേഖലകളിലും സേനയെ വിന്യസിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ബോധവത്കരണവും നൽകിവരുന്നു.
ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നിവടങ്ങളിലാണ് അതീവ ജാഗ്രത. ഡൽഹിയിൽ വിവിധയിടങ്ങളിൽ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവൻ ഹർജീന്ദർ സിംഗ് എന്ന ദല്ലയുടെ പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |