
തൃശൂർ: നഞ്ചിയമ്മയെ 'അയ്യപ്പനും കോശി'യും സിനിമയുടെ സംവിധായകൻ സച്ചിക്ക് പരിചയപ്പെടുത്തിയ പഴനിസ്വാമി ഇരുളനൃത്തവേദിയുടെ അണിയറയിൽ തിരക്കിലാണ്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലാടീമുകളുടെ കൊറിയോഗ്രാഫറാണ് ഇരുള നൃത്ത കലാകാരനും സിനിമാനടനുമായ പഴനിസാമി. മരണാനന്തരം പാടുന്ന പാട്ടുകളുണ്ട് ഇരുളവിഭാഗങ്ങളിൽ. പൊറെ, ദവിൽ, ജാൽറ, കൊഗൽ തുടങ്ങിയ അകമ്പടിവാദ്യങ്ങൾ മുഴക്കിയുള്ള നൃത്താവതരണം. എല്ലാ ജില്ലകളിലെയും ടീമുകൾ പഴനിസ്വാമിയെ വിളിച്ചു. പക്ഷേ, ഓടിയെത്താനായില്ല. 'അയ്യപ്പനും കോശി'യും ചിത്രത്തിലെ എക്‌സൈസ് ഇൻസ്‌പെക്ടറുടെ വേഷം ചെയ്ത പഴനിസ്വാമി ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റായി ജോലി ചെയ്യുന്നതിനൊപ്പം കലയെയും കൂടെക്കൂട്ടി. വിലായത്ത് ബുദ്ധയിൽ പൃഥ്വിരാജിന്റെ കഥാപാത്രത്തിനൊപ്പം മുഴുനീള വേഷം ചെയ്തു. പഴശിരാജയിൽ മനോജ് കെ.ജയനൊപ്പവും. കലോത്സവ വേദികളിൽ ഇരുള നൃത്തം അവതരിപ്പിക്കാൻ ഗോത്രകലകളുടെ ചിട്ടയും തനിമയും തനത് സംസ്‌കാരവും ഉണർത്തുന്ന പ്രത്യേക പരിശീലനം നൽകുന്ന അട്ടപ്പാടി ഗോത്രകലാമണ്ഡലം വഴിയാണ് സ്‌കൂളുകളിൽ നൃത്തം അഭ്യസിപ്പിക്കുന്നത്. ഇരുളനൃത്തത്തിനുണ്ടായിരുന്ന അട്ടപ്പാടിയിലെ കുട്ടികളോടൊപ്പവും സമയം ചെലവഴിച്ചാണ് മടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |