
ന്യൂഡൽഹി: ബംഗളാളിൽ നടന്ന രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചടങ്ങിൽ തിരുവനന്തപുരത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി വിജയത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരത്തിന് ബി.ജെ.പി മേയറെ ലഭിച്ചിരിക്കുന്നു. ജയിക്കില്ലെന്ന് കരുതിയിരുന്ന പലയിടങ്ങളിലും ബി.ജെ.പി വൻവിജയം നേടുന്നു. പാർട്ടിയുടെ വികസന നയത്തെ ജനങ്ങൾ പൂർണമായി വിശ്വസിക്കുന്നതുകൊണ്ടാണിതെന്നും മോദി പറഞ്ഞു. ബംഗാളിലും ബി.ജെ.പി തിളക്കമാർന്ന വിജയം കരസ്ഥമാക്കുമെന്നും കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |