
ഉറുമ്പില്ലാത്ത വീടുകൾ വളരെ കുറവാണ്. ലോകത്ത് ഏത് ഭാഗത്ത് പോയാലും ഉറുമ്പുകളെ കാണാൻ കഴിയുന്നു. കൂട്ടത്തോടെ നടക്കുന്ന ഇവയുടെ വലിപ്പം വളരെ ചെറുതാണെങ്കിലും കഠിനാധ്വാനം ചെറുതൊന്നുമല്ല. നിരവധി ഇനത്തിലുള്ള ഉറുമ്പുകൾ നമ്മൾക്ക് ചുറ്റുമുണ്ട്. ഒരു ഉറുമ്പ് എത്ര വയസുവരെ ജീവിക്കുമെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?
ശാസ്ത്രജ്ഞർ പറയുന്നത് അനുസരിച്ച് ഒരു ഉറുമ്പിന്റെ ആയൂസ് അതിന്റെ ഇനത്തെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി തൊഴിലാളി ഉറുമ്പുകൾ ഒന്ന് മുതൽ മൂന്ന് വർഷം വരെ ജീവിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ ആൺ ഉറുമ്പുകൾ ഏതാനും ആഴ്ചകൾക്കുള്ളിൽ മരിക്കും.
റാണി ഉറുമ്പാണ് ഏറ്റവും കൂടുതൽ കാലം ജീവിക്കുന്നത്. അനുകൂല സാഹചര്യങ്ങളിൽ 15 മുതൽ 20 വർഷം വരെ അതിജീവിക്കാൻ അവയ്ക്ക് കഴിയും. ഉറുമ്പിന്റെ കോളനികൾ വർഷങ്ങളോളം കേടുകൂടാതിരിക്കാൻ കാരണം ഇതാണ്. ഉറുമ്പുകൾ ഒരു ദിവസം ഏകദേശം 250 തവണ ഉറങ്ങുന്നു. പക്ഷേ ഓരോ ഉറക്കവും ഒരു മിനിറ്റിൽ കൂടുതൽ നീണ്ടുനിൽക്കുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |