
മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് ദോശ. ആഴ്ചയിൽ ഒരു ദിവസമെങ്കിലും വീട്ടിൽ ദോശ ഉണ്ടാക്കാത്തവർ കുറവാണ്. എന്നാൽ മാവ് അരച്ച് ദോശ ഉണ്ടാക്കാൻ കുറച്ച് പാടാണ്. അതിന് പകരം ഹെൽത്തി ദോശ പരിചയപ്പെട്ടാലോ? പറഞ്ഞുവരുന്നത് ഓട്സ് ദോശയെക്കുറിച്ചാണ് വളരെ എളുപ്പത്തിൽ മിനിട്ടുകൾക്കുള്ളിൽ ഇത് ഉണ്ടാക്കാൻ കഴിയും. എങ്ങനെ ഓട്സ് ദോശ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
തയാറാക്കുന്ന വിധം
ആദ്യം അരിപ്പൊടി, റവ, തെെര്, ഉപ്പ്, കുരുമുളക്, ഓട്സ് എന്നിവ വെള്ളമൊഴിച്ച് നല്ലപോലെ യോജിപ്പിക്കുക. ശേഷം ഇത് 15 മിനിട്ട് മാറ്റിവയ്ക്കാം. 15 മിനിട്ട് മാറ്റിവയ്ക്കുന്ന സമയത്ത് ഓട്സ് നല്ല പോലെ കുതിരും. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കിവച്ച മിശ്രിതം ഒഴിച്ച് പരത്തണം. ശേഷം ഇതിന്റെ വശങ്ങളിൽ അല്‍പം എണ്ണ ഒഴിച്ചുകൊടുക്കാം. ഒരു വശം വെന്തുകഴിയുമ്പോള്‍ മറുവശം മറിച്ചിടണം. ഇരുഭാഗവും നല്ലപോലെ വെന്തുകഴിഞ്ഞാല്‍ എടുക്കാം. ഇതാ ഓട്സ് ദോശ റെഡി. ഇതിനൊപ്പം ചട്‌നി കൂട്ടി ചൂടോടെ കഴിക്കാം. ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |