
കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജ് കെമിസ്ട്രി ഡിപ്പാർട്ടുമെന്റിന്റെയും ഡിപ്പാർട്ട്മെന്റ് ഒഫ് അറ്റോമിക് എനർജിയുടെയും സംയുക്താഭിമുഖ്യത്തിൽ സയൻസ് വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ ക്ലാസുകൾ കോളേജ് സെമിനാർ ഹാളിൽ നടന്നു. പ്രിൻസിപ്പൽ പ്രൊഫ.സിന്ധ്യാ കാതറിൻ മൈക്കിൾ അദ്ധ്യക്ഷ്യത വഹിച്ചു. ചെന്നൈ ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ചിലെ സയ്ന്റിഫിക് ഓഫീസറായ അഭിജിത് നായർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കോളേജ് മാനേജർ ഡോ.അഭിലാഷ് ഗ്രിഗറി, വകുപ്പദ്ധ്യക്ഷൻ പ്രൊഫ. മനോഹർ മുല്ലശ്ശേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലെ സയ്ന്റിഫിക് ഓഫീസർ തസ്തികയിലേക്കു പ്രവേശനം നേടാനാവശ്യമായ നിർദ്ദേശങ്ങൾ ക്ലാസിൽ പങ്കുവെച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |