
ന്യൂഡൽഹി: ബോളിവുഡിൽ അവസരങ്ങൾ കുറയുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമായതോടെ പ്രതികരണവുമായി സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. താൻ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്നും ഇന്ത്യയാണ് തന്റെ പ്രചോദനവും ഗുരുവും വീടുമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ റഹ്മാൻ പറഞ്ഞു. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരിക്കാമെന്നും റഹ്മാൻ പറഞ്ഞു. രാഷ്ട്രീയ മാറ്റവും വർഗ്ഗീയ കാരണങ്ങളും ഹിന്ദിയിൽ അവസരങ്ങൾ കുറച്ചെന്നാണ് റഹ്മാൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. 'ഛാവ" എന്ന ഹിന്ദി സിനിമ ആളുകളെ ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും റഹ്മാൻ ആരോപിച്ചിരുന്നു. സെലിബ്രിറ്റികൾ അടക്കം നിരവധി പേരാണ് റഹ്മാന്റെ പരാമർശത്തെ വിമർശിച്ച് രംഗത്തെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |