തൊടുപുഴ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കലാമേളയിൽ 174 പോയിന്റോടെ തിരുവനന്തപുരം സൗത്ത് ഓവറോൾ ചാമ്പ്യന്മാരായി. തൃശൂർ 163 പോയിന്റോടെ റണ്ണേഴ്സ് അപ്പ് ആയി. കോട്ടയത്തിന്റെ അപ്പു ഗോപാലകൃഷ്ണനും അജിത് ആഡ്രൂസും കലാപ്രതിഭകളായി. പാലക്കാടിന്റെ എം. ദിവ്യ കലാതിലകമായി. കോഴിക്കോടിന്റെ ആർ. സിന്ധു സർഗപ്രതിഭയായി. പ്രശസ്ത ചലചിത്രസംവിധായകൻ മിഥുൻ മാനുവൽ തോമസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.ആർ. മോഹനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കലാമേള സംഘാടകസമിതി ചെയർപേഴ്സൺ കെ.പി. മേരി സ്വാഗതവും സംഘാടകസമതി ജനറൽ കൺവീനർ ജയൻ പി. വിജയൻ നന്ദിയും പറഞ്ഞു. അൽ- അസർ കോളേജ് ചെയർമാൻ കെ.എം. മൂസ, പ്രിൻസിപ്പൽ കെ.എ. ഖാലിദ്, കെ.ജി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. ഷാജഹാൻ, ജില്ലാ സെക്രട്ടറി അബ്ദുൽ സമദ്, ജില്ലാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. വിജയികൾക്ക് മിഥുൻ മാനുവൽ തോമസ്, കെ.പി. മേരി എന്നിവർ സമ്മാനദാനം നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |