
ഒരു വ്യക്തിയുടെ ജീവിതത്തിൽ വാസ്‌തുവിന് നിർണായക പങ്കുണ്ട്. മികച്ചതും സമാധാനപരവുമായ ഒരു ജീവിതത്തിന് വാസ്തു നോക്കേണ്ടത് ആവശ്യമാണെന്നാണ് വിദഗ്‌ദ്ധർ സൂചിപ്പിക്കുന്നത്. രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ് തലങ്ങിണയ്‌ക്കടിയിൽ ഉപ്പ് വയ്‌ക്കുന്നതിലൂടെ സാമ്പത്തിക പ്രശ്‌നങ്ങൾ മുതൽ അസുഖം, മാനസിക സമ്മർദം തുടങ്ങിയവയെല്ലാം മാറുമെന്ന് വാസ്‌തു വിദഗ്ദ്ധർ പറയുന്നു.
വാസ്‌തുശാസ്‌ത്രം അനുസരിച്ച് നിങ്ങൾ നിരന്തരമായുണ്ടാകുന്ന പ്രശ്‌നങ്ങളിൽ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ രാത്രി ഉറങ്ങുമ്പോൾ തലയണയ്‌ക്കടിയിൽ ഒരു നുള്ള് ഉപ്പ് തുണിയിൽ കെട്ടി സൂക്ഷിക്കുക. ഉപ്പ് ചുറ്റുമുള്ള നെഗറ്റീവ് തരംഗങ്ങളെ ആഗിരണം ചെയ്‌ത് ഇല്ലാതാക്കുന്നു. അതിനാൽ മനസിന് സമാധാനം ലഭിക്കുന്നു. രാത്രിയിൽ ദുഃസ്വപ്‌നങ്ങൾ കാണുന്നത് തടയാനും രാവിലെ ഊർജസ്വലതയോടെ എഴുന്നേൽക്കുന്നതിനും ഈ സാധിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |