SignIn
Kerala Kaumudi Online
Thursday, 05 March 2026 4.41 PM IST

'അവർ  വിവാഹം  ചെയ്യരുതായിരുന്നുവെന്ന്  തോന്നി; അക്കാര്യം കാണുമ്പോൾ ഒരിക്കലും കല്യാണം കഴിക്കാൻ തോന്നുന്നില്ല'

Increase Font Size Decrease Font Size Print Page
leona-lishoy

വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ലിയോണ ലിഷോയ്. ചെറുതും വലുതുമായ അനേകം കതാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ താരത്തിന് സ്ഥാനമുറപ്പിക്കാനായി. 34കാരിയായ ലിയോണ അവിവാഹിതയാണ്. തന്റെ വിവാഹസങ്കൽപ്പങ്ങളെക്കുറിച്ച് നടി ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകളിപ്പോൾ ശ്രദ്ധനേടുകയാണ്.

'വിവാഹം ചെയ്തില്ലെങ്കിലും കുട്ടികളില്ലെങ്കിലും നോക്കാൻ ആളുണ്ടാകണം. എനിക്കുചുറ്റം ആളുണ്ടാകും എന്നെനിക്കുറപ്പാണ്. അങ്ങനെയുള്ള ലക്ഷ്വറികളിൽ നമ്മൾ കുറച്ചുകൂടി വിശ്വസിക്കണം. വിവാഹം ഓരോരുത്തരുടെയും തീരുമാനമാണ്. വളരെ പേഴ്‌സണലായ കാര്യമാണത്. ഞാൻ പാർട‌്‌ണർഷിപ്പിലും കമ്പാനിയൻഷിപ്പിലും വിശ്വസിക്കുന്നയാളാണ്. ചിലപ്പോൾ ഒറ്റയ്ക്കാണല്ലോയെന്ന് തോന്നും.

പക്ഷേ എന്റെ പ്രായത്തിലുള്ള വിവാഹം ചെയ്ത ചില സ്ത്രീകളെ കാണുമ്പോൾ അവർ വിവാഹം ചെയ്യരുതായിരുന്നുവെന്ന് തോന്നും. ചിലരുടെ വിവാഹജീവിതം കാണുമ്പോൾ സന്തോഷം തോന്നും. പക്ഷേ വളരെ ക്ളോസായ ആളുകൾ വിവാഹം ചെയ്തതുകൊണ്ടുമാത്രം നേരിടുന്ന കാര്യങ്ങൾ അടുത്തുനിന്ന് കാണുമ്പോൾ ഒരിക്കലും കല്യാണം കഴിക്കാൻ തോന്നുന്നില്ല.

സിനിമയില്ലെങ്കിലും അടിപൊളിയായി ജീവിക്കണമെന്നതായിരിക്കണം മനോഭാവം. സിനിമ ഇന്നുവരും നാളെ പോകും. ചാകുന്നതുവരെ അഭിനയിക്കണമെന്നാണ് ആഗ്രഹം. വയസാകുമ്പോൾ പൈസയെക്കുറിച്ച് ആലോചിച്ച് ജീവിക്കാൻ പാടില്ല. കുഴിയിലേയ്ക്ക് കാലുംനീട്ടിയിരിക്കുന്ന പ്രായമായാലും സാമ്പത്തിക സ്വാതന്ത്ര്യമുണ്ടായിരിക്കണം'- എന്നായിരുന്നു ലിയോണ ലിഷോയ് പറഞ്ഞത്.

TAGS: LEONA LISHOY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.