
ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവഡെയ്‌ക്ക് നൽകി ബി.ജെ.പി അദ്ധ്യക്ഷൻ നിതിൻ നബിൻ ഉത്തരവിറക്കി. മഹാരാഷ്‌ട്രയിൽ നിന്നുള്ള നേതാവാണ്. കർണാടകയിൽ നിന്നുള്ള ബി.ജെ.പി നേതാവും കേന്ദ്ര എം.എസ്.എം.ഇ, തൊഴിൽ സഹമന്ത്രി ശോഭാ കരന്തജ്‌ലെയ്‌ക്കാണ് സഹ ചുമതല.
നിതിൻ ചുമതലയേറ്റ ശേഷം ആദ്യമിറക്കിയ ഉത്തരവാണിത്. പുതിയ അദ്ധ്യക്ഷൻ നിതിൻ നബിന്റെ ആദ്യ ചുമതല കേരള അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയമാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |