
ചേർത്തല:എസ്.എൻ.ഡി.പി യോഗത്തിന്റെ സംഘടനാ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള യൂണിയൻ ഭാരവാഹികളുടെ സംയുക്ത യോഗം ഇന്ന് രാവിലെ 10ന് ആലപ്പുഴ പ്രിൻസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേരും. യൂണിയൻ പ്രസിഡന്റുമാർ,വൈസ് പ്രസിഡന്റുമാർ,സെക്രട്ടറിമാർ,ബോർഡ് അംഗങ്ങൾ,അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ,പോഷക സംഘടനയുടെ സംസ്ഥാന ഭാരവാഹികൾ എന്നിവർ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.
യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ അദ്ധ്യക്ഷത വഹിക്കും.വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ സന്ദേശം നൽകും.ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |