
തിരുവനന്തപുരം: മുസ്ലിം ലീഗ് വിദ്യാഭ്യാസ വകുപ്പ് ഭരിച്ചപ്പോൾ ഈഴവർക്ക് അർഹമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചില്ലെന്ന് പരാതിപ്പെടാനുള്ള സ്വാതന്ത്ര്യവും അർഹതയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുണ്ടെന്ന് യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയൻ പ്രസ്താവനയിൽ പറഞ്ഞു. അദ്ദേഹത്തിന്റെ വാർദ്ധക്യം കണക്കിലെടുക്കാതെ കരി ഓയിൽ ഭീഷണി മുഴക്കിയതും മുസ്ലിം സമുദായ വിരുദ്ധനായി ചിത്രീകരിച്ചതും പ്രാകൃതവും അപലപനീയവുമാണ്. ആരുടെ ഭീഷണിയും വകവയ്ക്കാതെ എസ്.എൻ.ഡി.പി യോഗം ഭാവിയിലും അവകാശങ്ങൾ കണക്ക് പറഞ്ഞു ആവശ്യപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |