
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബി.ജെ.പിയുടെ മിഷൻ 2026 പ്രഖ്യാപനവും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പഞ്ചായത്തുതല ഭാരവാഹികളാണ് യോഗത്തിനെത്തുന്നത്.
നഗരവികസനത്തിന്റെ ബ്ളൂ പ്രിന്റ് തയ്യാറാക്കാൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഓരോ വാർഡിലും യോഗങ്ങൾ നടത്തിവരികയാണ്. ഇതിന് ശേഷം രാജ്യത്തെ മറ്റു നഗരങ്ങളിൽ വിജയകരമായി നടപ്പാക്കിയ വികസന പദ്ധതികൾ തിരുവനന്തപുരം നഗരത്തിന് പരിചയപ്പെടുത്താനും നടപ്പാക്കുന്നതിന് തുടക്കമിടാനും ഫെബ്രുവരിയിൽ അഞ്ചുദിവസത്തെ നഗരവികസന കോൺക്ലേവ് നടത്താനും ബി.ജെ.പി ആലോചിക്കുന്നുണ്ട്. മാതൃകാ പദ്ധതികൾ നടപ്പാക്കിയ വിവിധനഗരങ്ങളിലെ മേയർമാരെയും കേന്ദ്രസർക്കാർ പ്രതിനിധികളെയും പങ്കെടുപ്പിക്കാനാണ് തീരുമാനം.
#റെയിൽവേ പരിപാടിക്ക്
പ്രത്യേക വേദി
റെയിൽവേയുടേയും ബി.ജെ.പിയുടേതുമായ രണ്ടു പരിപാടികളും പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. റെയിൽവേക്കായി പ്രധാനവേദിക്കു സമീപം 500 പേർക്ക് ഇരിക്കാവുന്ന പ്രത്യേക വേദി ഒരുക്കാനാണ് തീരുമാനം. റെയിൽവേയുടെ പരിപാടി 10.45നു മുൻപ് അവസാനിക്കും.റെയിൽവേയുടെ നാല് പുതിയ ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് നിർവഹിക്കും. അതിനുശേഷമാണ് ബിജെപിയുടെ പൊതുസമ്മേളനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |