
ജനീവ: ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇ.യു) തമ്മിലെ സ്വതന്ത്റ വ്യാപാര കരാർ ചർച്ചകൾ സുപ്രധാനമായ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ. ഇന്നലെ സ്വിറ്റ്സർലൻഡിലെ ഡാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കുകയായിരുന്നു അവർ. ആഗോള വ്യാപാരത്തെയും വിതരണ ശൃംഖലകളെയും അടിമുടി പരിഷ്കരിക്കാൻ ശേഷിയുള്ള ചരിത്രപരമായ വ്യാപാര കരാറിന്റെ പടിവാതിലിലാണ് ഇരുപക്ഷവുമെന്നും ഉർസുല പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ ഉർസുല ഇന്ത്യയിലെത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |