കോട്ടയം: എം.ജി സർവകലാശാലയിലെ മോഡറേഷനുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു. ചട്ടങ്ങൾ പൂർണമായും പാലിച്ചാണ് മോഡറേഷൻ നൽകിയത്. മന്ത്രിയോ പ്രൈവറ്റ് സെക്രട്ടറിയോ ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല.
അദാലത്തിൽ മന്ത്രി നേരിട്ട് പങ്കെടുത്തിരുന്നില്ല. വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം ചെയ്തത്. പ്രൈവറ്റ് സെക്രട്ടറിയാവട്ടെ ഉദ്ഘാടന ചടങ്ങിൽ മാത്രമാണ് പങ്കെടുത്തത്. അദാലത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷകയ്ക്ക് മാർക്ക് നൽകിയിട്ടില്ല. പിന്നീട് ചേർന്ന സിൻഡിക്കേറ്റ് വിശദമായി വിഷയം ചർച്ച ചെയ്യുകയും കൂടുതൽ വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കണമെന്ന ഏകാഭിപ്രായം ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ഒരു വിഷയത്തിൽ മാത്രം തോറ്റതിന്റെ പേരിൽ ബി.ടെക് പൂർത്തിയാക്കാൻ കഴിയാത്തവർക്ക് പരമാവധി അഞ്ച് മാർക്ക് മോഡറേഷൻ നൽകാൻ തീരുമാനിക്കുകയുമായിരുന്നു. 25 വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഈ വിഷയത്തിൽ ജുഡിഷ്യൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വൈസ് ചാൻസലർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |