
(കഴിഞ്ഞ ലക്കത്തിൽ നിന്ന് തുടർച്ച)
കഴിഞ്ഞ പതിനൊന്ന് സാമ്പത്തിക വർഷങ്ങളിൽ, ഇന്ത്യ 748 ബില്യൺ ഡോളർ നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിച്ചു. ലോകത്തെ 'ദുർബലമായ അഞ്ച്" രാജ്യങ്ങളിൽ ഒന്നായി മുദ്രകുത്തപ്പെട്ട തെറ്റായ മാനേജ്‌മെന്റ് സമ്പദ്‌വ്യവസ്ഥയാണ് അധികാരമേറ്റപ്പോൾ മോദി ഗവൺമെന്റിനു ലഭിച്ചത് എന്നതിനാൽ, ഇത് ഏറെ പ്രധാനമാണ്. യു.പി.എ കാലഘട്ടത്തിൽ, ആവർത്തിച്ചുള്ള സാമ്പത്തിക തിരിച്ചടികൾ വികസിത രാജ്യങ്ങളെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകളിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ചു. കേന്ദ്രീകൃതവും അഴിമതിരഹിതവുമായ ഭരണം, ധീരമായ പരിഷ്കാരങ്ങൾ, സാമ്പത്തിക അച്ചടക്കം എന്നിവയിലൂടെ, പ്രധാനമന്ത്രി മോദി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ആത്മവിശ്വാസം പുനഃസ്ഥാപിച്ചു. വ്യാപാരത്തിനും നിക്ഷേപത്തിനും ഏറ്റവും അനുയോജ്യമായ സ്ഥലമായി ഇന്ത്യയുടെ നിലവാരം ഉയർത്തി.
2025 അവസാനിക്കുമ്പോൾ, ഇന്ത്യ വൻ നേട്ടത്തിലായിരുന്നു. ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയ രാജ്യം, ഇപ്പോൾ ജർമ്മനിയെ മറികടക്കാനുള്ള പാതയിലാണ്. യു.പി.എ കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി, സാമ്പത്തിക നേട്ടങ്ങൾ ഏറ്റവും ദരിദ്രരിലേക്ക്, പ്രത്യേകിച്ച് ഗ്രാമീണ ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ട് എന്നതാണ് പ്രധാന കാര്യം. തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി, മോദി സർക്കാർ ചരിത്രപരമായ തൊഴിൽ പരിഷ്കാരങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.
അപൂർണമായ 29 നിയമങ്ങളെ നാല് ആധുനിക കോഡുകളായി ലയിപ്പിച്ചു. ന്യായമായ വേതനം, സമയബന്ധിതമായ പേയ്‌മെന്റുകൾ, സാമൂഹിക ക്ഷേമം, സുരക്ഷ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തൊഴിൽ ശക്തിയിൽ കൂടുതൽ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കും. ജി.എസ്.ടി പരിഷ്കാരങ്ങളിൽ നിന്ന് ഓരോ ഇന്ത്യൻ പൗരനും നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇത് വീടുകൾ, എം.എസ്.എം.ഇകൾ, കർഷകർ, തൊഴിൽ കേന്ദ്രീകൃത മേഖലകൾ എന്നിവയിലെ ഭാരം ലഘൂകരിക്കും.
കൂട്ടിയിണക്കലിന്റെ വർഷമായിരുന്നു 2025. ആഭ്യന്തര സംരംഭവും ആഗോള ആവശ്യകതയും തമ്മിലും, നയ പരിഷ്കരണവും ഡിജിറ്റൽ ശാക്തീകരണവും തമ്മിലും, വളർന്നുവരുന്ന ചെറുകിട ബിസിനസുകളും അന്താരാഷ്ട്ര വിപണികളും തമ്മിലുമുള്ള കൂട്ടിയിണക്കൽ! ഇനിയും വളരെയധികം ആവേശം മുന്നിലുണ്ട്. നിതി ആയോഗ് അംഗം രാജീവ് ഗൗബയുടെ നേതൃത്വത്തിലുള്ള ഒരു പാനൽ വിപുലമായ പരിഷ്കാരങ്ങളെക്കുറിച്ച് പഠിക്കുന്നു. ഇത് പ്രധാനമന്ത്രി മോദിയുടെ 'റിഫോം എക്സ്‌പ്രസി"നെ കൂടുതൽ ത്വരിതപ്പെടുത്തും.
ഇന്ത്യ മുന്നോട്ടു പോകുമ്പോൾ, മത്സരാധിഷ്ഠിത വ്യാപാരം, നൂതന വ്യവസായം, ആത്മവിശ്വാസവും സ്വാശ്രയത്വവും, കരുത്തുറ്റ സമ്പദ്‌വ്യവസ്ഥ എന്നിവയിലൂടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യയുടെ കയറ്റുമതിക്കാരുടെയും നിർമ്മാതാക്കളുടെയും കർഷകരുടെയും സേവന ദാതാക്കളുടെയും വിജയം രാജ്യത്തിന്റെ തന്നെ വിജയമാണ്. ഇന്ത്യ ഭാവിക്കായി തയ്യാറെടുക്കുക മാത്രമല്ല, അത് രൂപപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. നിർണായക നേതൃത്വം, ധീരമായ പരിഷ്കാരങ്ങൾ, വ്യക്തമായ ആഗോള തന്ത്രം എന്നിവയാൽ രാജ്യത്തിന്റെ അഭിലാഷം പിന്തുണയ്ക്കപ്പെടുന്നു. നമ്മൾ ലോകവുമായി വ്യാപാരം നടത്തുകയും നിർമ്മിക്കുകയും നവീകരിക്കുകയും ഇടപഴകുകയും ചെയ്യുമ്പോൾ ഇന്ത്യ, സ്വന്തം നിബന്ധനകളുടെ അടിസ്ഥാനത്തിൽ ശക്തവും സ്വാശ്രയവും വിശ്വസനീയവുമായ രാജ്യമായി മാറുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |