
ന്യൂഡൽഹി: പശ്ചിമബംഗാളിലെ എട്ട് സർവകലാശാലകളിലെ വി.സി നിയമനങ്ങളിൽ ഗവർണർ ഡോ. സി.വി ആനന്ദബോസും, മുഖ്യമന്ത്രി മമത ബാനർജിയും തമ്മിൽ സമവായത്തിലെത്തി. ഗവർണർക്ക് വേണ്ടി ഹാജരായ അറ്രോർണി ജനറൽ ആർ.വെങ്കട്ടരമണിയും, ബംഗാളിന്റെ അഭിഭാഷകൻ ജയ്ദീപ് ഗുപ്‌തയും ഈപുരോഗതി സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായി സമിതിയെ പ്രശ്‌നപരിഹാരത്തിന് നിയോഗിച്ചിരുന്നു. സമിതിയുടെ കൂടി ഇടപെടൽ നിർണായകമായി. സമവായത്തിലെത്തിയ പേരുകൾ മുഖ്യമന്ത്രി ഗവർണർക്ക് കൈമാറണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. ഗവർണർ നിയമന വിജ്ഞാപനമിറക്കും. ഇനി 11 സർവകലാശാലകളിൽ കൂടി വി.സി നിയമനം നടക്കേണ്ടതുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |