
മാറിയ ജീവിതശൈലിയിയുടെ ഭാഗമായി വർദ്ധിച്ചുവരുന്ന രോഗങ്ങളുടെ പട്ടികയിൽ പ്രധാനമാണ് മൂലക്കുരു. മുൻകാലങ്ങളിൽ പുരുഷന്മാരിലാണ് മൂലക്കുരു അധികമായി കണ്ടിരുന്നതെങ്കിലും ഇന്ന് സ്‌ത്രീകളിലും ഇത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മലദ്വാരത്തിനകത്തോ പുറത്തോ ഉള്ള രക്തക്കുഴലുകളുടെ വീക്കം മൂലമാണ് മൂലക്കുരു സംഭവിക്കുന്നത്. കൃത്യസമയത്ത് പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഇത് ശസ്‌ത്രക്രിയയിലേക്ക് നയിച്ചേക്കാം. മലദ്വാരത്തിനുള്ളിലെ ഞരമ്പുകൾക്ക് വീക്കം സംഭവിക്കുന്നതാണ് ആദ്യ ഘട്ടം. അതിനാൽ പുറമെ തടിപ്പു കാണാൻ സാധിക്കണമെന്നില്ല. പ്രത്യേകിച്ച് വേദനയും അനുഭവപ്പെടില്ല. എന്നാൽ മലമൂത്രവിസർജന സമയത്ത് രക്തസ്രാവം ഉണ്ടാകുന്നത് മൂലക്കുരുവിന്റെ പ്രധാന ലക്ഷണമായി കണക്കാക്കാം.
രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ എത്രയും വേഗം ചികിത്സ തേടുന്നതാണ് നല്ലത്. അല്ലെങ്കിൽ കാലക്രമത്തിൽ ശസ്‌ത്രക്രിയകൾ ആവശ്യമായി വന്നേക്കാം.
ഗർഭിണികളിലെ മൂലക്കുരു
ഈ സമയം ഗർഭാശയം വളരുന്നതിനാൽ പെൽവിക് പ്രദേശത്തെ സിരകളിൽ സമ്മർദം അധികമാകുന്നു. ഇത് മലാശയത്തിലെ രക്തക്കുഴലുകൾ വീർക്കുന്നതിനും മൂലക്കുരു ഉണ്ടാകുന്നതിനും കാരണമാകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |