
തിരുവനന്തപുരം: ഇരുപതു കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ക്രിസ്മസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഗോർഖി ഭവനിലെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേദിയിൽ നടക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റെക്കോഡ് വില്പനയാണ് ഇത്തവണ. അച്ചടിച്ച 55 ലക്ഷം ടിക്കറ്റുകളും ഇതിനകം വിറ്റുകഴിയാറായി. 54,08,880 ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു.കഴിഞ്ഞ വർഷത്തെ ക്രിസ്മസ് പുതുവത്സര ബമ്പർ ടിക്കറ്റുകളുടെ വില്പന 47,65,650 ആയിരുന്നു. കൂടാതെ ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനമായി ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. പത്ത് സീരീസുകളിലായുള്ള ടിക്കറ്റിൽ ബമ്പർ സമ്മാനം ലഭിക്കാതെ പോയ മറ്റ് ഒൻപത് സീരീസിനായി ഒരു ലക്ഷം രൂപ വീതമുള്ള ഒൻപത് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. കൂടാതെ 5000,2000,1000,500,400 വീതം രൂപ ഉൾപ്പെടെ ആകെ 6,21,990 എണ്ണം സമ്മാനങ്ങളും ലഭിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |