
സാധാരണക്കാർക്ക് താങ്ങും തണലുമാകുക എന്ന ലക്ഷ്യത്തിനായി സമൂഹത്തിന്റെ അടിത്തട്ട് മുതൽ
ശക്തമാക്കുന്ന കർമപരിപാടികളാണ് ഗ്രാമധനശ്രീ ഭാരത് ഫൗണ്ടേഷൻ നടപ്പാക്കുന്നത്.
കാർഷികം, വിദ്യാഭ്യാസം, വയോജനക്ഷേമം, പാർപ്പിടം തുടങ്ങിയ എല്ലാ മേഖലകളെയും കോർത്തിണക്കുന്നു.
ദീർഘവീക്ഷണമുള്ള ഗ്രാമധനശ്രീയുടെ അമരക്കാരും സാധാരണക്കാർ.
സാധാരണ ജനങ്ങൾക്ക് ലളിതമായ നടപടിക്രമങ്ങളിലൂടെ സഹായം ലഭ്യമാക്കും.
ആധാർകാർഡ്, റേഷൻകാർഡ്, ഫോട്ടോ എന്നിവ നൽകിയാൽ മതി.
കൊവിഡ് കാലത്ത് തട്ടുകടയിൽ കട്ടനടിച്ച് കൊച്ചുവർത്തമാനം പറഞ്ഞിരുന്ന ചങ്ങാതിക്കൂട്ടം കണ്ടെത്തിയ സംരംഭം ഇന്നു നാട്ടുകാരുടെ സ്വന്തം. സകല സംരംഭങ്ങളും തകർന്ന വറുതിക്കാലത്ത് വലഞ്ഞവർക്കു കിട്ടിയ സ്നേഹതണലിൽ തളിർത്ത സ്വപ്നങ്ങൾ പാലക്കാടൻ മണ്ണിന്റെ പ്രതീക്ഷയായി; പിന്നെയത് നേട്ടങ്ങളുടെ നൂറുമേനിയായി. പാലക്കാട് കരിമ്പയിലെ ഗ്രാമധനശ്രീ ഭാരത് ഫൗണ്ടേഷൻ എന്ന ധനകാര്യ സ്ഥാപനത്തിന്റെ സഹായ പദ്ധതികൾ കുട്ടികൾക്കും വീട്ടമ്മമാർക്കും വയോധികർക്കും ഉൾപ്പെടെ താങ്ങും തണലുമായതോടെ തിളക്കമേറി ഒരു നാടിന്റെ മുഖശ്രീ. പെണ്ണൊരുമയുടെ 'കുടുംബശ്രീ" സമ്മാനിച്ച നേട്ടങ്ങളിലൂടെ നാട് ഉയിർത്തെഴുന്നേൽക്കുകയായിരുന്നു.
ലോക്ഡൗണിൽ സ്ഥാപനം തുടങ്ങാൻ കാട്ടിയ ചങ്കൂറ്റത്തിനു മുന്നിൽ പ്രതിബന്ധങ്ങൾ വഴിമാറി. തട്ടുകടയിൽ നാമ്പിട്ട പ്രസ്ഥാനം തട്ടുകടക്കാരെ മറന്നില്ല. ഗ്രാമധനശ്രീയുടെ ചെറിയ സഹായപദ്ധതികൾ വലിയ മാറ്റമുണ്ടാക്കി. ഉന്തുവണ്ടികളിലെയും തട്ടുകടകളിലെയും കച്ചവടം മെല്ലെ മെച്ചപ്പെട്ടു. കൊവിഡ് തളർച്ച മാറി പല ചെറുകിട സംരംഭങ്ങളും പച്ചപിടിച്ചത് ഗ്രാമധനശ്രീ ഒരുക്കിയ സാമ്പത്തിക അടിത്തറയിലാണ്. 100 ദിവസം കൊണ്ട് അടച്ചുതീർക്കാവുന്ന കൊറോണ ലോണിലൂടെ സഹായം നൽകി. പ്രതിസന്ധികാലത്തു നൽകിയ ചെറിയ സഹായങ്ങൾക്കു വലിയ മാറ്റമുണ്ടാക്കാൻ കഴിഞ്ഞു. ചെറുകിട വായ്പകൾ, നിക്ഷേപപദ്ധതികൾ, സംരംഭങ്ങൾ എന്നിവയിലൂടെ നാടിന്റെ വികസനത്തിന് ഈ പ്രസ്ഥാനം വഴിയൊരുക്കുന്നു.
60 വയസ് കഴിഞ്ഞ, ഒറ്റയ്ക്കു താമസിക്കുന്ന പാവപ്പെട്ട വനിതകൾക്ക് പെൻഷൻ, കുട്ടികൾക്ക് പഠനസഹായം, സ്കൂളുകളിൽ കമ്പ്യൂട്ടർ, തട്ടുകടക്കാർക്ക് വായ്പ എന്നിങ്ങനെ എല്ലാമേഖലകളിലുള്ളവരെയും ചേർത്തുനിറുത്തുന്ന പദ്ധതികൾ വിപ്ലവകരമായ മാറ്റമുണ്ടാക്കി. പഠനത്തിലും കലാ-കായിക രംഗത്തും മികവു പുലർത്തുന്ന കുട്ടികൾക്ക് എല്ലാവർഷവും സമ്മാനങ്ങൾ നൽകുന്നു. ഇവർക്കു പ്രോത്സാഹനം നൽകാൻ കൂടുതൽ സംവിധാനങ്ങളൊരുക്കുന്നത് പരിഗണനയിലാണ്.
കുട്ടികളുടെ പഠനോപകരണങ്ങൾ വിൽക്കുന്ന സ്റ്റാൾ അടുത്തിടെ തുടങ്ങി. ഇതിൽനിന്നുള്ള വരുമാനം കുട്ടികളുടെ ക്ഷേമത്തിനുതന്നെ ഉപയോഗപ്പെടുത്താൻ ലക്ഷ്യമിടുന്നു. ഇത്തവണ കുട്ടികൾക്ക് സഹായം നൽകി. ഘട്ടംഘട്ടമായി ഇതുയർത്തും. സ്റ്റാളിന്റെ പ്രവർത്തനം വിപുലമാക്കും.
ഒരുമയുടെ മുന്നേറ്റം
കാർഷിക മുന്നേറ്റം ലക്ഷ്യമിട്ട് കുടുംബശ്രീ മാതൃകയിൽ വനിതാ കൂട്ടായ്മകൾക്ക് സഹായം നൽകുന്നു.10,000ലേറെ ഇടപാടുകാരുണ്ട്. വനിതാശാക്തീകരണത്തിലൂടെ വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്ന് സാമൂഹിക പ്രവർത്തകനും ഗ്രാമധനശ്രീ ഫൗണ്ടേഷന്റെ എം.ഡിയുമായ എം. പ്രമോദ് പറയുന്നു. അടുക്കളത്തോട്ടം മുതലുള്ള ചെറുകിട സംരംഭങ്ങൾക്ക് വായ്പ നൽകുന്നു. ഉദാരവ്യവസ്ഥയിൽ ഒരാൾക്ക് വായ്പ നൽകും. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നുമുണ്ട്.
സാധാരണക്കാർക്ക് താങ്ങും തണലുമാകുക എന്ന ലക്ഷ്യത്തിനായി സമൂഹത്തിന്റെ അടിത്തട്ട് മുതൽ ശക്തമാക്കുന്ന കർമപരിപാടികളാണ് ധനശ്രീ ഭാരത് ഫൗണ്ടേഷൻ നടപ്പാക്കുന്നത്. കാർഷികം, വിദ്യാഭ്യാസം, വയോജനക്ഷേമം, പാർപ്പിടം തുടങ്ങിയ എല്ലാ മേഖലകളെയും കോർത്തിണക്കുന്നു. ദീർഘവീക്ഷണമുള്ള ഫൗണ്ടേഷന്റെ അമരക്കാരും സാധാരണക്കാർ. ലോട്ടറി വിൽപനക്കാർക്ക് ഉൾപ്പെടെ ലളിതമായ നടപടിക്രമങ്ങളിലൂടെ സഹായം ലഭ്യമാക്കും. ആധാർകാർഡ്, റേഷൻകാർഡ്, ഫോട്ടോ എന്നിവ നൽകിയാൽ മതി. വനിതകൾക്ക് ഗ്രൂപ്പ് വായ്പകളുമുണ്ട്. തയ്യൽ യൂണിറ്റുകൾ, അച്ചാർ-കറിപ്പൊടി-പലഹാര യൂണിറ്റുകൾ, മുട്ടക്കോഴി വളർത്തൽ, പച്ചക്കറി കൃഷി തുടങ്ങിയ ചെറുകിട യൂണിറ്റുകൾക്കാണിത്. നിലവിൽ 50ലേറെ യൂണിറ്റുകൾക്ക് സഹായം നൽകുന്നുണ്ട്. ഗ്രൂപ്പിൽ അഞ്ചുപേരുണ്ടാവണം. ഗ്രൂപ്പ് ലോൺ എടുത്ത അർഹരായ സംഘങ്ങൾക്ക് പലിശരഹിത കാർഷിക സ്വർണ വായ്പ നൽകുന്നു.
ധനകാര്യ സേവനരംഗത്ത് വർഷങ്ങളുടെ പ്രവർത്തനപരിചയമുള്ള പ്രമോദും സഹപ്രവർത്തകരും നാടിന്റെ ഹൃദയസ്പന്ദനം അറിയുന്നു.
പാവങ്ങൾക്കൊരു വീട്,
പുതുമകളോടെ
വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധാരണക്കാർക്കായി സ്ഥാപനം റിയൽ എസ്റ്റേറ്റ് മേഖലയിലേക്കു കടക്കുകയാണ്. കിടപ്പാടം ഇല്ലാത്തവർക്കായി വീടും സ്ഥലവും ഉൾപ്പെടുന്ന ടൗൺഷിപ്പ് തുടങ്ങാനാണ് പദ്ധതി. വലിയ ബാദ്ധ്യതയാകാതെ, വാടക പോലെ നിശ്ചിത തുക ഓരോ മാസവും ഈടാക്കും. ടൗൺഷിപ്പിൽ എല്ലാ സൗകര്യങ്ങളും ഉണ്ടാകും. നറുക്കെടുപ്പിലൂടെ സൗജന്യമായി വീട് സ്വന്തമാക്കാനും അവസരമുണ്ടാകും.
സ്വന്തമാക്കാം,
ഗൃഹോപകരണങ്ങൾ
വീട്ടമ്മമാർക്ക് ഗൃഹോപകരണങ്ങൾ ലഭ്യമാക്കുന്ന പദ്ധതിക്കും തുടക്കമായി. നിശ്ചിതതുക മാസംതോറും അടച്ചാൽ മതിയാകും. ഇതിൽ നറുക്കെടുപ്പിൽ ജയിക്കുന്നവർക്ക് ഗൃഹോപകരണങ്ങൾ കിട്ടും. തുടർന്ന് പണം അടയ്ക്കേണ്ട. നറുക്കു വീഴാത്തവർക്ക്, പദ്ധതി പൂർത്തിയാകുമ്പോൾ അടച്ച തുകയ്ക്കുള്ള ഗൃഹോപകരണങ്ങൾ വാങ്ങാം.
ഓരോ കുടുംബത്തെയും സ്വയംപര്യാപ്തമാക്കാൻ വിഭാവനം ചെയ്യുന്ന പദ്ധതികൾ ആവിഷ്കരിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിനും കലാ-കായിക പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകും. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് പിന്തുണ നൽകും.
കാർഷികപദ്ധതികളിലൂടെ ഗ്രാമീണ മേഖലകളിൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്ന് തെളിയിച്ചു. സംശുദ്ധമായ കാർഷിക വിളകൾ വരുമാന വർദ്ധനയ്ക്കും സമൂഹത്തിന്റെ ആരോഗ്യപരിരക്ഷയ്ക്കും ആവശ്യമാണെന്ന് കർഷകർ തിരിച്ചറിയുന്നു.
വനിതാശാക്തീകരണവും ലക്ഷ്യം
വനിതാശാക്തീകരണം ലക്ഷ്യമിടുന്ന ഗ്രാമധനശ്രീ ഒട്ടേറെ ക്ഷേമപദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. വായ്പ നൽകുന്നതിലും മറ്റും സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകുന്നു. ഗ്രാമധനശ്രീയിലെ ജീവനക്കാരിൽ
90 ശതമാനവും സ്ത്രീകളാണ്. ആകർഷകമായ ആനുകൂല്യങ്ങളുമായി ഗ്രാമധനശ്രീ ഫൗണ്ടേഷൻ ഇൻഷുറൻസ് രംഗത്തേയ്ക്കും കടക്കുകയാണ്.
ഇടനിലക്കാരില്ലാതെ
നേരിട്ട് വിപണിയിലേക്ക്
കാർഷിക സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കാർഷികോത്പന്നങ്ങൾക്ക് പരമാവധി വിലകിട്ടാനും അവസരമൊരുക്കും. പല ഘട്ടങ്ങളായാകും ഈ പദ്ധതി നടപ്പാക്കുക. കാർഷികോത്പന്നങ്ങൾ വിൽക്കാനുള്ള പൊതുവിപണനകേന്ദ്രം അല്ലെങ്കിൽ ഗ്രാമച്ചന്ത വിഭാവനം ചെയ്യുന്നു. കർഷകർക്ക് നേരിട്ട് ഉത്പന്നങ്ങൾ എത്തിക്കാം. ഇടനിലക്കാരെ ഒഴിവാക്കാനും നല്ല വില കിട്ടാനും ഇതു സഹായകമാകും.
കോഴിയും കോഴിക്കൂടും എന്ന പദ്ധതി നല്ലനിലയിൽ നേരത്തേ നടപ്പാക്കിയിരുന്നെങ്കിലും കർഷകർക്ക് കാര്യമായ പ്രയോജനമുണ്ടായില്ല. പൊതുവിപണിയിലെ വില പ്രതീക്ഷിച്ച് മുട്ട വിൽക്കാൻ എത്തിയപ്പോൾ പകുതിവില പോലും കിട്ടിയില്ലെന്നാണ് പരാതി. മറ്റു കാർഷികോത്പന്നങ്ങളും നേരിടുന്ന വെല്ലുവിളിയാണിത്. പച്ചക്കറിക്കോ വാഴക്കുലകൾക്കോ മുടക്കുമുതൽ പോലും കിട്ടാത്ത സാഹചര്യം. ഇതിനു പരിഹാരമായി, ഇടനിലക്കാരെ പാടെ ഒഴിവാക്കി കർഷകർക്ക് നേരിട്ട് ആവശ്യക്കാരിലെത്തിക്കാൻ സംവിധാനമൊരുക്കും. മട്ടുപ്പാവ് കൃഷി നടത്തുന്നവർക്ക് ഉൾപ്പെടെ ഇതു ഗുണം ചെയ്യും. ചെറുപ്പക്കാരെയടക്കം കാർഷികരംഗത്തേക്ക് ആകർഷിക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കും. പച്ചക്കറി വിത്തുകൾ, വളം, കാർഷികോപകരണങ്ങൾ തുടങ്ങിയ സബ്സിഡി നിരക്കിൽ ലഭ്യമാക്കും. നൂതന കൃഷിരീതികളെക്കുറിച്ച് കാർഷിക വിദഗ്ദ്ധർ പങ്കെടുക്കുന്ന പരിശീലനപരിപാടികൾ സംഘടിപ്പിക്കും.
കോഴിയും കോഴിക്കൂടും പദ്ധതി വീണ്ടും ഊർജിതമാക്കാനും ഉദ്ദേശിക്കുന്നുണ്ട്. 50 കോഴികളും ഒരു കോഴിക്കൂടുമാണ് കർഷകന് നൽകുക. മുട്ട കിട്ടിത്തുടങ്ങുമ്പോൾ വായ്പ തിരിച്ചടച്ചാൽ മതിയാകും. രോഗങ്ങൾ വരാതിരിക്കാൻ കോഴികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകാനും മറ്റും സ്ഥാപനം സഹായിക്കും. താഴ്ന്ന വരുമാനക്കാരുടെ ചികിത്സയ്ക്ക് സഹായം ലഭ്യമാക്കുന്നുമുണ്ട്. അടിയന്തരഘട്ടത്തിൽ സമീപിക്കാം. വരുമാനത്തിനായി വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന വായ്പാപദ്ധതിയുമുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, വരുമാന വികസനം, തുല്യ അവകാശം എന്നിവയ്ക്കായി താഴ്ന്ന വരുമാനക്കാരുടെ ജീവിതത്തിൽ സുസ്ഥിര മാറ്റം കൈവരിക്കാൻ ലക്ഷ്യമിടുന്നു.
സുരക്ഷിത നിക്ഷേപം,
മികച്ച നേട്ടം
12.5 ശതമാനം വരെ പലിശനിരക്കിൽ നിക്ഷേപം സ്വീകരിച്ചും സ്ഥാപനം വ്യത്യസ്തമാകുന്നു. 1,000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളിലാണ് നിക്ഷേപം നടത്താൻ അവസരം. ഒരാൾക്ക് എത്ര കടപ്പത്രം വേണമെങ്കിലും വാങ്ങാം. ഒരു വർഷത്തേക്കാണെങ്കിൽ 10.5 ശതമാനവും അഞ്ചുവർഷത്തേക്കാണെങ്കിൽ 12.5 ശതമാനവും.
ഗ്രാമധനശ്രീ കൂടുതൽ
മേഖലകളിലേക്ക്
കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിനു കീഴിൽ കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഈ ധനകാര്യസ്ഥാപനത്തിന് ജില്ലയിലെ തച്ചമ്പാറ, പുലാപ്പറ്റ, കാഞ്ഞിരം, ഷൊർണൂർ കുളപ്പുള്ളി എന്നിവിടങ്ങളിൽ ശാഖകളുണ്ട്. മറ്റു ജില്ലകളിലേക്കു വ്യാപിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളാണ് ആദ്യപരിഗണനയിൽ. അടുത്തഘട്ടത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകൾ. അഞ്ചുവർഷത്തിനകം 20 ശാഖകളാണ് ലക്ഷ്യമിടുന്നത്. നിലവിൽ 18 സ്ഥിരം ജീവനക്കാരുണ്ട്. ഇവരിൽ 90 ശതമാനവും വനിതകളാണ്. പുതിയ ശാഖകൾ തുറക്കുന്നതോടെ കൂടുതൽ പേർക്ക് തൊഴിലവസരമൊരുങ്ങും.
കൂടുതൽ അന്വേഷണങ്ങൾക്ക് : 9526317009
അന്ധമായി എതിർക്കരുത്
പുതിയ സംരംഭങ്ങളെ അംഗീകരിക്കാതിരിക്കുകയോ കാരണമില്ലാതെ എതിർക്കുകയോ ചെയ്യുന്ന പ്രവണത ജനങ്ങൾക്കിടയിലുണ്ട്. ഏതു സംരംഭമായാലും ഇതു വലിയ വെല്ലുവിളിയാണ്. പുതിയ സംരംഭകരുടെ മനം മടുപ്പിക്കുന്ന കാര്യമാണിത്. നിക്ഷേപ സൗഹൃദ സാഹചര്യമുണ്ടാകണം. ഗ്രാമധനശ്രീ ഭാരത് ഫൗണ്ടേഷൻ തുടങ്ങിയപ്പോഴും ഇതേപ്രശ്നമുണ്ടായിരുന്നു. എന്നാൽ ഇതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടു പോകാൻ കഴിഞ്ഞത് ജനങ്ങൾ ഞങ്ങളിലർപ്പിച്ച വിശ്വാസം കൊണ്ടുമാത്രമാണ്. സമൂഹത്തിലെ താഴേക്കിടയിലുള്ളവരെ മുഖ്യധാരയിലെത്തിക്കാൻ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കും. ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ വിജയവും നാട്ടുകാർ നൽകുന്ന പിന്തുണയുമാണ് പ്രസ്ഥാനത്തിന്റെ കരുത്ത്.
എം. പ്രമോദ്,
മാനേജിംഗ് ഡയറക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |