
സ്വന്തം ലേഖകൻ
സ്വന്തം ചാരത്തിൽ നിന്ന് സ്വർണവർണങ്ങളിൽ പറന്നുയരുന്ന ഫീനിക്സ് പക്ഷിയെ കുറിച്ചുള്ള യവന ഐതീഹ്യത്തെ അനുസ്മരിപ്പിക്കുന്നതാണ് കാവനാട് ആർ.എസ് സാനിട്ടറിയുടെ അതിജീവന ചരിത്രം.
2024 ജനുവരി 14ന് നാട് ഒന്നാകെ നിസ്സഹായതയോടെ നോക്കിനിൽക്കവെയാണ് ആർ.എസ് സാനിട്ടറി എന്ന രണ്ട് പതിറ്റാണ്ടിന്റെ അദ്ധ്വാനത്തിന്റെ നേർസാക്ഷ്യം ഓർമ്മകൾ മാത്രം ബാക്കിയാക്കി ചാരമായത്.
അഗ്നിബാധയ്ക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് വിശ്വസിക്കുന്ന മാനേജിംഗ് ഡയറക്ടർ ആർ.എസ്.പ്രദീപ് പൊലീസിന് കണ്ടുപിടിക്കാൻ കഴിയാത്തതിന് പിന്നാലെ പോകാനോ 'എല്ലാം അവസാനിച്ചു"എന്ന് വിധിയെ പഴിച്ച് മൗനവ്രതം ആചരിക്കാനോ കൂട്ടാക്കിയില്ല.
ആത്മവിശ്വാസവും
ഗുഡ്വില്ലും മൂലധനം
മൊബൈൽ ഫോൺ ഒഴികെ ഡാറ്രകൾ ഉൾപ്പടെ സർവവും നഷ്ടപ്പെട്ടിടത്ത് നിന്ന് ഇന്ത്യയിലെ വിവിധ സപ്ലൈയർമാരെ വിളിച്ചു. ആത്മവിശ്വാസം നിറഞ്ഞ ആ വിളിയിൽ നിന്ന് ലോഡുമായി നിരവധി വാഹനങ്ങൾ പിറ്റേന്ന് മുതൽ നിരനിരയായി എത്തിത്തുടങ്ങിയപ്പോൾ പഴയ ആർ.എസിനെ വെല്ലുന്ന പുതിയ ആർ.എസ് സാനിട്ടറി തൊട്ടടുത്തെ കെട്ടിടത്തിൽ 24 മണിക്കൂറിനുള്ളിൽ സജ്ജമാക്കി രണ്ടുവർഷം കൊണ്ട് ആരെയും അതിശയിപ്പിക്കുന്ന വളർച്ചയിലേക്കുയർന്നു. 25 വർഷം കൊണ്ട് നേടിയ ഗുഡ്വിൽ വളർച്ചയ്ക്ക് വേഗം പകർന്നു.
അഴകും ആയുസും
നാല് നിലകളിലായി 16000 ചതുരശ്രയടിയിൽ തലപ്പൊക്കത്തിലാണ് ഇന്ന് കാവനാട് ജംഗ്ഷനിൽ ആർ.എസ് സാനിട്ടറി, മാറുന്ന മലയാളി ജീവിത നിലവാര സൂചികയിൽ വീട്ടകങ്ങൾക്ക് അഴകും ആയുസുമായി ഇന്ത്യയിലെ ട്രെൻഡിംഗ് ബ്രാൻഡുകളുടെ ശേഖരമായി. കജേരിയ, ജോൺസൺ, ആർ.എ.കെ, പോളൻസ്, ജാഗ്വാർ, മില്ലെനിയം, തുടങ്ങി ഗുണനിലവാരത്തിലും ഈടിലും ആഗോള അംഗീകാരം നേടിയ ഗ്ലാമർ ബ്രാൻഡുകളുടെ പറുദീസയാണ് ആർ. എസ് സാനിട്ടറി.
ഇടനിലക്കാരില്ല, കമ്മിഷനില്ല, മൊത്തവില മാത്രം
കോർപ്പറേറ്റ് ക്ലൈയിന്റുകൾക്ക് മുതൽ മെയിന്റനൻസ് ആവശ്യങ്ങൾക്ക് വരെ ഇടനിലക്കാരില്ലാതെ മൊത്തവിലയ്ക്ക് വെണ്ണക്കല്ലിന്റെ ശോഭയുള്ള ടൈലുകളും ഗ്രാനൈറ്റുകളും ആർ.എസിൽ സുലഭമാണ്. അംഗീകാരത്തിന്റെ ആഗോളമുദ്ര ചാർത്തിയ സാനിട്ടറി വെയറുകൾ, ബാത്ത്റൂം ഫിറ്റിംഗസ്, പ്ലംബിംഗ് സാമഗ്രികൾ എന്നിവ ഗ്ലാമർ ടോയ്ലെറ്റുകളൊരുക്കുന്നു.
എൺപതുകളുടെ ഒടുക്കം, കൊല്ലം ശ്രീനാരായണ കലാലയത്തിൽ ബി.എസ്.സി സുവോളജി വിദ്യാർത്ഥിയായിരിക്കവെ തലയ്ക്ക് പിടിച്ച ശരീര സൗന്ദര്യകല ലഹരിയായി കൂടിയെങ്കിലും ജീവിതത്തെ കുറിച്ചുള്ള ഗൗരവമേറിയ ചിന്തകൾ പ്രദീപിലെ സംരംഭകനെ ഉണർത്തി. വിട്ടുവീഴ്ച്ചയില്ലാത്ത ഗുണമേന്മാനയവും എംപ്ലോയി ഫ്രണ്ട്ലി പോളിസിയും ആർ.എസ് സാനിട്ടറിയുടെ വിജയഫോർമുലയായി.
കൺസ്ട്രക്ഷൻ
രംഗത്തേക്കും
സാനിട്ടറി, ടൈൽസ്, ഗ്രാനൈറ്റ് വിപണത്തിൽ അനുഭസമ്പത്തിന്റെയും വിശ്വാസ്യതയുടെയും രജതജൂബിലി പിന്നിടുന്ന വേളയിൽ ആർ.എസ് സാനിട്ടറീസ് നിർമ്മാണ രംഗത്തേക്കും ചുവടുറപ്പിക്കുന്നു. ചതുരശ്രയടിക്ക് ആകർഷകമായ നിരക്കിലൂടെ ആർ.എസ് കൺസ്ട്രക്ഷൻസ് അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് ഡോ. പ്രദീപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ജീവകാരുണ്യത്തിലും
മുന്നിൽ
തിരക്കേറിയ ബിസിനസ് മണിക്കൂറുകൾക്കിടയിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തുന്നു ആർ.എസ്.പ്രദീപ്. കേരളാ മനുഷ്യാവകാശ സംരക്ഷണ സമിതിയാണ് പ്രദീപിന്റെ പോരാട്ടങ്ങളുടെ പ്ലാറ്റ്ഫോം. സംഘടനയുടെ സംസ്ഥാന എക്സിക്യുട്ടീവ് അംഗമാണ് ഡോ. ആർ.എസ്.പ്രദീപ്.
പാർശ്വവത്കരിക്കപ്പെടുന്നവരുടെ ശബ്ദമാകുന്ന സംഘടനയെ പ്രദീപ് ഹൃദയത്തോട് ചേർക്കുന്നു. ഭവനരഹിതർക്ക് തലചായ്ക്കാനൊരിടം ഒരുക്കുന്ന സംഘടനയുടെ ഭവനപദ്ധതികൾക്ക് നിർമ്മാണ സാമഗ്രികൾ സപ്ലൈ ചെയ്തു. പല ഘട്ടങ്ങളിലും ആർ.എസ് സാനിട്ടറി അതിന്റെ ഹൃദയവാതിലുകൾ സേവനത്തിനും ജീവകാരുണ്യത്തിനും തുറന്നിടുന്നു. വിവാഹ ധനസഹായം, കിടപ്പ് രോഗികൾക്കും സാന്ത്വന പരിചരണം ആവശ്യമുള്ളവർക്കും ആർ.എസ് സാനിട്ടറിയുടെ സഹായഹസ്തങ്ങൾ വലിയ അനുഗ്രഹമാകുന്നതായി സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഡോ. അയത്തിൽ അൻവർ സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഓണററി ഡോക്ടറേറ്റ് ആർ.എസ്.പ്രദീപിനൊപ്പം ജീവതത്തിലെ നല്ല പാതി സി.മാലിനിക്കും ലഭിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമുള്ള ഡോ. മാലിനി ഇന്റർനാഷണൽ ട്രേഡിംഗിൽ സർട്ടിഫിക്കറ്റ് കോഴ്സും സമ്പാദിച്ചു. ഇത് ആർ.എസ് സാനിട്ടറിക്ക് പുത്തൻ ദിശാബോധം നൽകുന്നു.
ശരീരസൗന്ദര്യത്തിൽ അഭിനിവേശം
മിസ്റ്റർ കേരളാ യൂണിവേഴ്സിറ്റിയായി രണ്ട് തവണ, ഓൾ ഇന്ത്യാ യൂണിവേഴ്സിറ്റി പാർട്ടിസിപ്പന്റ്, മിസ്റ്റർ കേരളാ തുടങ്ങിയ നേട്ടങ്ങളും പ്രദീപ് കൈവരിച്ചിട്ടുണ്ട്. മിസ്റ്റർ ഇന്ത്യാ മത്സരാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സാങ്കേതിക കാരണങ്ങൾ കൊണ്ട് അവസാന നിമിഷം ഒഴിവായി. ജീവിത പങ്കാളി സി.മാലിനിയും ഏക മകൻ കൈലാസ് നാഥുമൊപ്പം സമാധാനം നിറഞ്ഞതാണ് ജീവിതമെന്നും അന്യദുഃഖങ്ങൾ നമ്മുടേത് കൂടിയാകുമ്പോഴാണ് ജീവിതം ആനന്ദപൂർണമാകുന്നതെന്നും പ്രദീപ് വിശ്വസിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |