
തൃശൂർ: സംസ്ഥാന ടെക്‌നിക്കൽ കലോത്സവത്തിൽ കൊടുങ്ങല്ലൂർ ടെക്‌നിക്കൽ ഹൈസ്‌കൂളിന് കിരീടം. 22 മുതൽ നാല് ദിവസങ്ങളിലായി എട്ട് വേദികളിൽ അരങ്ങേറിയ കലോത്സവത്തിൽ 192 പോയിന്റുമായാണ് കൊടുങ്ങല്ലൂരിന്റെ നേട്ടം. 181 പോയിന്റുമായി കോക്കൂർ ടെക്‌നിക്കൽ ഹൈസ്‌കൂൾ രണ്ടാംസ്ഥാനവും 177 പോയിന്റുമായി ആതിഥേയരായ തൃശൂർ ടെക്‌നിക്കൽ ഹൈസ്‌കൂൾ മൂന്നാംസ്ഥാനവും നേടി. ഇന്നലെ വൈകിട്ട് നടന്ന സമാപന സമ്മേളനം തൃശൂർ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സുധീഷ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല ജോർജ് വിശിഷ്ടാതിഥിയായി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. പി. ജയപ്രകാശ് സ്വാഗതവും തൃശൂർ ടെക്‌നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് പി.ജയപ്രസാദ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |