തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരം മുഖ്യമന്ത്രി നടി ശാരദയ്ക്ക് നൽകുമ്പോൾ സദസ് മുഴുവൻ എണീറ്റ് നിന്ന് കരോഘോഷം മുഴക്കി പ്രിയ അഭിനേത്രിക്കുള്ള മലയാളത്തിന്റെ ആദരം പ്രകടിപ്പിച്ചു.
പ്രസംഗിച്ചു തുടങ്ങവേ മമ്മൂട്ടിയെ ശാരദ വിശേഷിപ്പിച്ചതിങ്ങനെ ''
ബഹുമാനപ്പെട്ട മമ്മൂക്ക അവർകളെ... ആരവം ഉച്ചത്തിലായ നിമിഷങ്ങൾ.
'അമ്മ മനസ് തങ്കമനസ്..."" എന്ന പാട്ട് രണ്ടു വരി പാടി ശാരദ മമ്മൂട്ടിയോട് ചേർന്നു നിന്നു. അമ്മയെ എന്ന പോലെ ചേർത്തുനിറുത്തി മമ്മൂട്ടി ചിരിച്ചുനിന്നു.
2005ൽ പുറത്തുവന്ന 'രാപ്പകൽ" എന്ന ചിത്രത്തിലെ പാട്ടാണ് 'തങ്ക മനസ്". ചിത്രത്തിൽ മമ്മൂട്ടിയും ശാരദയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശാരദയുടെ പുത്രതുല്യനായ കൃഷ്ണൻ എന്ന കഥാപാത്രമായിരുന്നു മമ്മൂട്ടിയുടേത്.
പ്രേക്ഷകർ എന്നെ സ്വീകരിച്ചതുകൊണ്ടാണ് ഇന്നും എനിക്ക് ഈ വേദിയിൽ നിൽക്കാനും അഭിനയിക്കാനും സാധിക്കുന്നത്. അതിന് എന്നും നന്ദിയുണ്ട്. സന്തോഷത്താൽ വാക്കുകൾ വരുന്നില്ല. എല്ലാവരെയും കണ്ടതിൽ സന്തോഷം.
ഞാൻ പകുതി മലയാളി പകുതി തെലുങ്ക് ആണ്. എന്റെ അമ്മയുടെ കുടുംബം കോഴിക്കോടാണ്. അവര് മേനോന്മാരാണ്.
നിങ്ങൾ ആദരിച്ചതുകൊണ്ടു മാത്രമാണ് ഇത്രയും നാൾ അഭിനയിക്കാൻ സാധിച്ചത്.- ശാരദ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |